കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി; പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു
തിരുവനന്തപുരം: (www.kvartha.com 07.07.2018) കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു. ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് വിശദീകരണം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജി വയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവെച്ചു.
സാജന്‍ വര്‍ഗീസ് പുതിയ സെക്രട്ടറിയായും ശ്രീജിത് വി കുമാര്‍ പ്രസിഡന്റായും ചുമതലയേല്‍ക്കും. മുന്‍ സെക്രട്ടറി ടി സി മാത്യുവിന്റെ കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ പ്രതിനിധിയായി തുടരും.
നേരത്തെ കെസിഎ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരായ അഴിമതി ആരോപണത്തില്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ നടപടിക്ക് ഉത്തരവിട്ടിരുന്നു. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ടി സി മാത്യു 2.16 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍. ഇടുക്കി, കാസര്‍കോട്് സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന്റെ മറവിലാണ് ക്രമക്കേട് നടത്തിയത്.
കാസര്‍കോട് സ്റ്റേഡിയത്തിനായി 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിയിലാണ്. സ്റ്റേഡിയം നിര്‍മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചു. ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മാണത്തിലും ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി. ടി സി മാത്യുവിന് താമസിക്കാന്‍ കടവന്ത്രയില്‍ 20 ലക്ഷം രൂപയ്ക്ക് വാടക ഫ്ളാറ്റ് എടുത്തതിലും ക്രമക്കേട് ആരോപണമുണ്ട്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോഴാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. കെസിഎയ്ക്ക് വേണ്ടി സോഫ്റ്റ്വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് ടി സി മാത്യുവില്‍ നിന്ന് തിരിച്ചു പിടിക്കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. രണ്ട് മാസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala News, Sports News, Cricket, KCA, Kerala Cricket Association, President and Secretary resigned from KCA

Powered by Info News For You

Comments
Post a Comment