റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം; ലോകകീരിടം ഫ്രാന്‍സിന്
മോസ്‌കോ: (www.kvartha.com 13.07.2018) റഷ്യന്‍ മണ്ണില്‍ 21ാം ലോകകപ്പിന് തിരശ്ശീല വീണു. 4- 2 ന് ക്രൊയേഷ്യയെ തകര്‍ത്ത് രണ്ടാം ലോകകീരിടം ഫ്രാന്‍സ് സ്വന്തമാക്കി.
18ാം മിനുട്ടില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിലേക്ക് തല വെച്ച് മന്‍സൂക്കിച്ച് അപകടം വിളിച്ചുവരുത്തുകയായിരുന്നു. 27ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ കാന്റെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഫ്രീ കിക്കിലൂടെ ക്രൊയേഷ്യയും വല കുലുക്കി. പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പെരിസിച്ചിന്റെ സൂപ്പര്‍ ഷോട്ട് ഫ്രാന്‍സ് നായകനെ നിഷ്പ്രഭനാക്കി വലയിലേക്ക്. 28ാം മിനുട്ടില്‍ സ്‌കോര്‍ 1-1.
എന്നാല്‍ സമനിലയ്ക്ക് അധികം ആയുസുണ്ടായില്ല. 35ാം മിനുട്ടില്‍ പോസ്റ്റിനകത്ത് പെരിസിച്ചിന്റെ ഹാന്‍ഡ് ബോള്‍. റഫറി വാറിന്റെ സഹായം തേടി. ഒടുവില്‍ തീരുമാനം വന്നു, പെനാള്‍ട്ടി. ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കബളിപ്പിച്ച് ഗ്രീസ്മാന്‍ പന്ത് വലയിലാക്കി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യ ആക്രമിച്ചെങ്കിലും ഒന്നും ഗോള്‍ ആക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ ഫ്രാന്‍സ് 2, ക്രൊയേഷ്യ 1.
ആദ്യപകുതിയില്‍ ക്രൊയേഷ്യയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ബോള്‍ പൊസിഷന്‍ (61% - 39%), പാസ് ആക്യുറസി (85% - 74%), പാസുകളുടെ എണ്ണം (242 - 119), തുടങ്ങിയവയിലെല്ലാം ക്രൊയേഷ്യ മുന്നിട്ടുനിന്നു. ക്രൊയേഷ്യന്‍ ആക്രമത്തെ അതിജീവിക്കുന്നതിനിടെ ഫ്രാന്‍സിന് രണ്ട് മഞ്ഞക്കാര്‍ഡുകളും വാങ്ങേണ്ടിവന്നു.
അതിനിടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നാടകീയ സംഭവങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകം സാക്ഷികളായി. 52ാം മിനുട്ടില്‍ ആയിരുന്നു സംഭവം. ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ കളത്തിലിറങ്ങുകയായിരുന്നു. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരെത്തി ആരാധകരെ മാറ്റിയതോടെ മത്സരം പുനരാരംഭിച്ചു.
ആദ്യപകുതിയില്‍ നിന്നും വ്യത്യസ്തമായാണ് ഇരുടീമുകളും സെക്കന്‍ഡ് ഹാഫില്‍ കണ്ടത്. ആദ്യപകുതി ആറ്റാക്കിംഗിന് പോകാത്ത ഫ്രാന്‍സ് നിരന്തരം അക്രമിച്ച് കളിച്ചതോടെ 59, 65 മിനുട്ടുകളില്‍ ക്രൊയേഷ്യ ഗോള്‍ വഴങ്ങി. പോള്‍ പോഗ്ബയും എംബാപ്പയുമാണ് ഗോള്‍ നേടിയത്. എന്നാല്‍ 69ാം മിനുട്ടില്‍ ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിന്റെ വലിയൊരു അബദ്ധം, മന്‍സൂക്കിച്ച് പന്ത് വലയിലാക്കി.
4-2 ന്റെ ലീഡ് നേടിയതോടെ ഫ്രാന്‍സ് പ്രതിരോധത്തിലേക്ക് വലഞ്ഞു. നിരന്തരം ആക്രമിച്ചെങ്കിലും ഇത് മുതലാക്കാന്‍ ക്രൊയേഷ്യയ്ക്കായില്ല. അഞ്ച് മിനുട്ട് അധിക സമയത്തിനൊടുവില്‍ അര്‍ജന്റീനല്‍ റഫറിയുടെ ലോംഗ് വിസില്‍. ഫ്രഞ്ചുപടയ്ക്ക് രണ്ടാം ലോകകപ്പ്.
ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനുമുമ്പ് 1998ല്‍ അവരുടെ കന്നി ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതായിരുന്നു ഇതുവരെയുള്ള പ്രകടനം. അന്ന് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
< !- START disable copy paste -->18ാം മിനുട്ടില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിലേക്ക് തല വെച്ച് മന്‍സൂക്കിച്ച് അപകടം വിളിച്ചുവരുത്തുകയായിരുന്നു. 27ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ കാന്റെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഫ്രീ കിക്കിലൂടെ ക്രൊയേഷ്യയും വല കുലുക്കി. പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പെരിസിച്ചിന്റെ സൂപ്പര്‍ ഷോട്ട് ഫ്രാന്‍സ് നായകനെ നിഷ്പ്രഭനാക്കി വലയിലേക്ക്. 28ാം മിനുട്ടില്‍ സ്‌കോര്‍ 1-1.
എന്നാല്‍ സമനിലയ്ക്ക് അധികം ആയുസുണ്ടായില്ല. 35ാം മിനുട്ടില്‍ പോസ്റ്റിനകത്ത് പെരിസിച്ചിന്റെ ഹാന്‍ഡ് ബോള്‍. റഫറി വാറിന്റെ സഹായം തേടി. ഒടുവില്‍ തീരുമാനം വന്നു, പെനാള്‍ട്ടി. ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കബളിപ്പിച്ച് ഗ്രീസ്മാന്‍ പന്ത് വലയിലാക്കി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യ ആക്രമിച്ചെങ്കിലും ഒന്നും ഗോള്‍ ആക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ ഫ്രാന്‍സ് 2, ക്രൊയേഷ്യ 1.
ആദ്യപകുതിയില്‍ ക്രൊയേഷ്യയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ബോള്‍ പൊസിഷന്‍ (61% - 39%), പാസ് ആക്യുറസി (85% - 74%), പാസുകളുടെ എണ്ണം (242 - 119), തുടങ്ങിയവയിലെല്ലാം ക്രൊയേഷ്യ മുന്നിട്ടുനിന്നു. ക്രൊയേഷ്യന്‍ ആക്രമത്തെ അതിജീവിക്കുന്നതിനിടെ ഫ്രാന്‍സിന് രണ്ട് മഞ്ഞക്കാര്‍ഡുകളും വാങ്ങേണ്ടിവന്നു.
അതിനിടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നാടകീയ സംഭവങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകം സാക്ഷികളായി. 52ാം മിനുട്ടില്‍ ആയിരുന്നു സംഭവം. ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ കളത്തിലിറങ്ങുകയായിരുന്നു. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരെത്തി ആരാധകരെ മാറ്റിയതോടെ മത്സരം പുനരാരംഭിച്ചു.
ആദ്യപകുതിയില്‍ നിന്നും വ്യത്യസ്തമായാണ് ഇരുടീമുകളും സെക്കന്‍ഡ് ഹാഫില്‍ കണ്ടത്. ആദ്യപകുതി ആറ്റാക്കിംഗിന് പോകാത്ത ഫ്രാന്‍സ് നിരന്തരം അക്രമിച്ച് കളിച്ചതോടെ 59, 65 മിനുട്ടുകളില്‍ ക്രൊയേഷ്യ ഗോള്‍ വഴങ്ങി. പോള്‍ പോഗ്ബയും എംബാപ്പയുമാണ് ഗോള്‍ നേടിയത്. എന്നാല്‍ 69ാം മിനുട്ടില്‍ ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിന്റെ വലിയൊരു അബദ്ധം, മന്‍സൂക്കിച്ച് പന്ത് വലയിലാക്കി.
4-2 ന്റെ ലീഡ് നേടിയതോടെ ഫ്രാന്‍സ് പ്രതിരോധത്തിലേക്ക് വലഞ്ഞു. നിരന്തരം ആക്രമിച്ചെങ്കിലും ഇത് മുതലാക്കാന്‍ ക്രൊയേഷ്യയ്ക്കായില്ല. അഞ്ച് മിനുട്ട് അധിക സമയത്തിനൊടുവില്‍ അര്‍ജന്റീനല്‍ റഫറിയുടെ ലോംഗ് വിസില്‍. ഫ്രഞ്ചുപടയ്ക്ക് രണ്ടാം ലോകകപ്പ്.
ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനുമുമ്പ് 1998ല്‍ അവരുടെ കന്നി ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയതായിരുന്നു ഇതുവരെയുള്ള പ്രകടനം. അന്ന് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
Keywords: World, World Cup, News, Fifa, Football, Sports, Russia, Mosco, France, Fifa World Cup 2018, 21st World Cup, Croatia Vs France, Champions, Runners Up.
Powered by Info News For You

Comments
Post a Comment