ഇവര്‍ വി ഐ പി പരിപാടികളിലെ വി ഐ പി മോഷ്ടാക്കള്‍; ശമ്പളം സര്‍ക്കാര്‍ ജീവനക്കാരേക്കാളും കൂടുതല്‍
ന്യൂഡെല്‍ഹി: (www.kvartha.com 20.07.2018) ഇവര്‍ വി ഐ പി പരിപാടികളിലെ വി ഐ പി മോഷ്ടാക്കള്‍, ശമ്പളം സര്‍ക്കാര്‍ ജീവനക്കാരേക്കാളും കൂടുതല്‍. പ്രധാനമന്ത്രിയുടെ റാലി, പൂരി രഥയാത്ര, ജസ്റ്റിന്‍ ബീബറുടെ ഗാനമേള, ഗ്രേറ്റര്‍ നോയിഡയിലെ ആട്ടോ എക്‌സ്‌പോ, ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങി ഇന്ത്യയിലെവിടെ വി.ഐ.പി പരിപാടികളുണ്ടോ അവിടെ എല്ലാം ഇവരും എത്തും.
എന്നാല്‍ പരിപാടി ആസ്വദിക്കാനല്ലെന്നു മാത്രം. മറിച്ച് അവിടെ കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് മോഷണം നടത്താനാണ് സംഘം എത്തുന്നത്. വന്‍തുക കൊടുത്ത് പ്രശസ്തരുടെ സംഗീത പരിപാടികളുടെ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്തിലെത്തി പിടിച്ചുപറി നടത്തുന്ന രാജ്യത്തെ കുപ്രസിദ്ധ സംഘത്തെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്. ഒഡിഷയിലെ പൂരിയില്‍വച്ചാണ് ഇവരെ പിടികൂടിയത്. രഥോത്സവത്തില്‍ മോഷണം നടത്തി തിരികെ വരികയായിരുന്നു ഇവര്‍.
സംഘത്തലവന്‍ അസ്ലം ഖാന്‍ (38) ഇയാളുടെ സഹായി, മുകേഷ് കുമാര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറുപേരാണ് സംഘത്തിലുള്ളത്. വിലപ്പിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് വടക്കുകിഴക്കന്‍ ഡെല്‍ഹി സ്വദേശികളായ ഇവര്‍ മോഷ്ടിച്ചിരുന്നത്. കൃത്യം നടത്തേണ്ട സ്ഥലത്ത് എത്താന്‍ വിമാനമാര്‍ഗവും തിരിച്ചുള്ള യാത്രയ്ക്ക് ട്രെയിനില്‍ ഒന്നാംക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തുമായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ഡെല്‍ഹിയിലേക്ക് സംഘാംഗങ്ങള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്.
ഇവരില്‍ നിന്ന് വിലയേറിയ 46 സ്മാര്‍ട്ട് ഫോണുകള്‍, കൈത്തോക്ക്, വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനിയായ അസ്ലം മാത്രം 5,000 മൊബൈല്‍ ഫോണുകള്‍ ഇതുവരെ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇവര്‍ ഫോണുകള്‍ വിറ്റിരുന്നത്.
പോലീസ് അന്വേഷണം പ്രതിരോധിക്കാന്‍ ഫോണുകളുടെ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയും പല പാര്‍ട്‌സുകളും മറ്റും ഫോണുകളില്‍ ഘടിപ്പിച്ചുമാണ് വില്‍പ്പന. വിവാഹിതനായ അസ്ലം ബിസിനസ് ആവശ്യങ്ങള്‍ക്കോ മതപരമായ ചടങ്ങുകള്‍ക്കോ പോവുന്നുവെന്നാണ് മോഷണത്തിന് പുറപ്പെടുമ്പോള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ഇയാളുടെ യഥാര്‍ത്ഥ ജോലിയെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
പഴയ പോക്കറ്റടിക്കാരനാണ് സംഘത്തിന്റെ നേതാവായ അസ്ലം. ഇയാളുടെ വലം കൈയ്യാണ് മുകേഷ് കുമാര്‍. സംഘത്തിലെ ഓരോരുത്തര്‍ക്കും 40,000 രൂപ വീതമാണ് അസ്ലം മാസശമ്പളമായി നല്‍കിയിരുന്നത്. ആറുപേരാണ് സംഘത്തിലെ പ്രധാനികള്‍. ഇന്ത്യയില്‍ എവിടെയും പ്രധാന പരിപാടികള്‍ ഉണ്ടെങ്കില്‍ അവര്‍ അവിടെ എത്തും. ക്രിക്കറ്റ് മത്സരത്തില്‍ ഉള്‍പ്പെടെ എത്തിയാണ് സംഘം മോഷണം നടത്തിയത്.
വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ഇവര്‍ പരിപാടികളില്‍ മാന്യമായി പെരുമാറിയാണ് വസ്തുക്കള്‍ അടിച്ചുമാറ്റുന്നത്. ഒരു പരിപാടിയില്‍ നിന്നുതന്നെ 5060 മൊബൈല്‍ ഫോണുകളും പഴ്‌സുകളും ഇവര്‍ അടിച്ചുമാറ്റാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കി. ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇവരുടെ താമസം.
വിമാനത്തിലെത്തി മോഷ്ടിച്ച സാധനങ്ങളുമായി ട്രെയിനില്‍ ഒന്നാംക്ലാസ് കമ്പാട്ടുമെന്റിലാണ് മടക്കം. ഇരകളെ പ്രത്യേകം തെരഞ്ഞുപിടിച്ച് കൃത്യം നിര്‍വഹിക്കും. പരിപാടികളെക്കുറിച്ച് മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി മനസിലാക്കി ഇവര്‍ മോഷണം ആസൂത്രണം ചെയ്യും.
മൊഹാലി, ജയ്പൂര്‍ എന്നിവിടങ്ങളിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍, ഗുജറാത്തിലെ നവരാത്രി ഗര്‍ബ ആഘോഷം, മുംബൈയിലെ ഗണേശോത്സവം, മുംബൈയിലെ ജസ്റ്റിന്‍ ബീബറുടെ ഗാനമേള, ഗോവയിലെ പുതുവത്സരാഘോഷം, ഒഡിഷയിലെ പൂരി രഥയാത്ര, ഗ്രേറ്റര്‍ നോയിഡയില്‍ ഫോര്‍മുല വണ്‍ കാര്‍ റേസ്,
ഗ്രേറ്റര്‍ നോയിഡയില്‍ ആട്ടോ എക്‌സപോ, യു.പിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കിഴക്കന്‍ എക്‌സപ്രസ് ഹൈവേ പരിപാടി, നോയിഡയില്‍ സാംസംഗ് മൊബൈല്‍ ഫോണ്‍ ഫാക്ടറി ഉദ്ഘാടനം, പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ്, ഡെല്‍ഹിയിലെ ലോക സാംസ്‌കാരിക മേള, ഡെല്‍ഹിയിലെ ഈദ് ആഘോഷം എന്നിവയാണ് ഇവര്‍ മോഷണം നടത്തിയ പ്രധാന പരിപാടികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Police arrested national gang of thieves who targeted, New Delhi, News, Robbery, Humor, Salary, Police, Arrested, National.

Powered by Info News For You

Comments
Post a Comment