മെഡിക്കല്‍ കോളജ് 'മേടിക്കല്‍ കോളജ്' ആക്കുന്നതിനെതിരെ ഹൈക്കോടതി; ഒരു കോളജുകളും ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഉത്തരവ്

കൊച്ചി: (www.kvartha.com 10.07.2018) മെഡിക്കല്‍ കോളജ് 'മേടിക്കല്‍ കോളജ്' ആക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ്. പ്രവേശന സമയത്ത് ബാങ്ക് ഗ്യാരന്റി നല്‍കണമെന്നാവശ്യപ്പെട്ട സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഒരു കോളജുകളും വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കാര്യം എന്‍ട്രന്‍സ് കമ്മിഷണറും ഫീസ് നിര്‍ണയ സമിതിയും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നാലു വര്‍ഷത്തെ കോഴ്‌സ് ഫീസ് ബാങ്ക് ഗ്യാരന്റിയായി അടയ്ക്കാന്‍ നിര്‍ദേശിച്ചതിനെതിരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി നവ്യ രാജീവ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ ജൂലായ് 12നകം അഡ്മിഷന്‍ എടുക്കാനാണ് ഹര്‍ജിക്കാരിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കോളജ് അധികൃതര്‍ നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെങ്കില്‍ അഡ്മിഷന്‍ നഷ്ടമാകുമെന്നായപ്പോഴാണ് കോടതിയെ സമീപിച്ചത്.

Kerala, Kochi, News, High Court, Education, Medical College, Bank, Students, Kerala HC allows MBBS admission without bank guarantee

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, High Court, Education, Medical College, Bank, Students, Kerala HC allows MBBS admission without bank guarantee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?