ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പല്‍? റിപ്പോര്‍ട്ടുമായി പോലീസ്

തിരുവനന്തപുരം: (www.kvartha.com 04.07.2018) ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിന് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രദീപ് ചുമതലയേറ്റ ശേഷം അടിക്കടി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രിന്‍സിപ്പിലിന്റെ പങ്ക് പരിശോധിക്കേണ്ടതാണ്. പ്രിന്‍സിപ്പല്‍ തന്നെ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രിന്‍സിപ്പലിനെതിരെ സ്‌കൂളില്‍ നിന്നും സ്ഥലംമാറി പോയ പല ജീവനക്കാരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പലരും രാജിവച്ച് പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഇരുപത്തിയഞ്ചോളം ജീവനക്കാരാണ് പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനാവാതെ സ്ഥലംമാറ്റം വാങ്ങി പോയത്. മറ്റു പലരും സ്ഥലംമാറ്റത്തിനായി ശ്രമിക്കുന്നുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Special branch report against G V Raja sports school, Thiruvananthapuram, News, Food, Report, Police, Probe, Transfer, Principal, Allegation, School, Kerala

തന്നെ അനുസരിക്കാത്ത കുട്ടികളെ പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചിരുന്നതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നില തുടര്‍ന്നാല്‍ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും ഇത് അവരുടെ കായിക ശേഷിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉന്നതനായ ഒരാളുടെ സഹായമില്ലാതെ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിക്കടി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ ഗൗരവമായി എടുക്കണം. പ്രിന്‍സിപ്പല്‍ തന്നെയാണ് ഈ വിഷയത്തില്‍ സംശയത്തിന്റെ നിഴലിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. താന്‍ ചുമതലയേറ്റശേഷം ആദ്യമായാണ് ഭക്ഷ്യവിഷ ബാധയുണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപ് പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Special branch report against G V Raja sports school, Thiruvananthapuram, News, Food, Report, Police, Probe, Transfer, Principal, Allegation, School, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?