അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് റേഷന്‍ കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് നാളെ സമാപിക്കും


അജാനൂര്‍ (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ദേശാനുസരണം വിവിധ ശാഖകളില്‍ റേഷന്‍ കാര്‍ഡ് ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിച്ചു. റേഷന്‍ കാര്‍ഡിന് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാനുള്ള പഞ്ചായത്ത്തല ക്യാമ്പിന് മുന്നോടിയായി വിവിധ ശാഖകളില്‍ സംഘടിപ്പിച്ച ഹെല്‍പ് ഡെസ്‌ക് ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമായി. നാളെ രാവിലെ ഒമ്പത് മണി മുതല്‍ അപേക്ഷ സ്വീകരിക്കുന്ന പഞ്ചായത്ത് ഓഫീസിന് സമീപം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 

നേതാക്കളായ ടി.ഡി കബീര്‍, വണ്‍ഫോര്‍ അബ്ദുറഹിമാന്‍, എ. ഹമീദ് ഹാജി, ഹമീദ് ചേരക്കാടത്ത്, ഷംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്‌റുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത്, സന മാണിക്കോത്ത്, സലീം ബാരിക്കാട്, റിയാസ് മുക്കൂട്, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, നദീര്‍ കൊത്തിക്കാല്‍, മുര്‍ഷിദ് ചിത്താരി, ഹാരിസ് ചിത്താരി, ഇര്‍ഷാദ് ചിത്താരി, നസീമ, കുഞ്ഞാമിന, ഷീബ ഉമ്മര്‍ നേതൃത്വം നല്‍കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?