കാസര്‍കോട് ജില്ലക്ക് അഭിമാനം ബിസിസിഐ എ ലെവല്‍ കോച്ചായി ചെമ്മനാട് സ്വദേശി റാജിലിന് സെലക്ഷന്‍

ചെമ്മനാട് (www.evisionnnews.co): ബിസിസിഐയുടെ കീഴില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി നടത്തിയ ക്രിക്കറ്റ് കോച്ചുമാര്‍ക്കുള്ള കോച്ചിംഗ് ക്യാമ്പില്‍ നിന്നും ബിസിസിഐ എ ലെവല്‍ കോച്ചായി യോഗ്യത നേടിയ റാജില്‍ സി.എല്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമായി. ആലപ്പുഴയില്‍ പത്തു ദിവസം നീണ്ടുനിന്ന കോച്ചിങ് ക്യാമ്പില്‍ നിന്നും എട്ടുദിവസത്തെ കോച്ചിംഗ് കോഴ്‌സുകളും രണ്ടുദിവസത്തെ പരീക്ഷയും എന്ന കടമ്പ കടന്നാണ് റാജില്‍ സി.എല്‍ ഈഅംഗീകാരം കരസ്ഥമാക്കിയത്. പഴയകാല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കീഴിലായിരുന്നു എട്ടുദിവസത്തെ വ്യത്യസ്തമായ കോച്ചിംഗ് കോഴ്‌സുകള്‍ നടന്നത്.
 
കോഴ്‌സ് ലെക്ച്ചറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലാല്‍ചന്ത് രാജ്പുതും ബാറ്റിംഗ് കോഴ്‌സ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പരസ് മാമ്പറെയ്, ബൗളിംഗ് കോഴ്‌സ് മുന്‍ ഇന്ത്യന്‍ താരം അഭയ് ശര്‍മ, ഫീല്ഡിംഗ് കോര്‍സ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്നാന്റെ കീഴിലുമായിരുന്നു. ക്യാമ്പിനു ശേഷം രണ്ടുദിവസം തുടര്‍ച്ചയായി നടന്ന പരീക്ഷയില്‍ ഉന്നതവിജയം നേടിയാണ് റാജില്‍ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. 14 ജില്ലകളില്‍ നിന്നായി 25 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നും റാജില്‍ അടക്കം എട്ടുപേര്‍ മാത്രമാണ് വിജയിച്ചത്. 
 
റാജിലിന്റെ ഈനേട്ടത്തോടുകൂടി ആദ്യമായിട്ടാണ് കാസര്‍കോട് ജില്ലക്ക് ബിസിസിഐയുടെ അംഗീകാരമുള്ള ലെവല്‍ എ കോച്ച് ലഭിച്ചത്. കാസര്‍കോട് ജില്ലയുടെ ക്രിക്കറ്റ് കോച്ചായി ഉടന്‍ അപ്പോയിന്റ് ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്. രഞ്ജി ടീം കോച്ചായി മാറാനുള്ള കോഴ്‌സില്‍ വെറുംഅഞ്ചു മാര്‍ക്കിന്റെ കുറവിലാണ് റാജിലിന് ബിസിസിഐ ബി ലെവല്‍ കോച്ച് ആവാനുള്ള അവസരം കൈവിട്ടുപോയത്. പക്ഷേ അടുത്ത തവണ റാജില്‍ ബി ലെവല്‍ കോച്ചിങ് കോഴ്സ് ചെയ്തു അത് നേടാനുള്ള ഒരുക്കത്തിലാണ്. ചെമ്മനാട് സ്വദേശി സി.എല്‍ അഹമ്മദിന്റെയും ശരീഫയുടെയും മകനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കൊഹ്ലി എന്നിവരുടെ കടുത്ത ആരാധകനായ റാജില്‍ കഴിഞ്ഞ സീസണില്‍ ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ചില്‍ മാഫ്ജാക്കേഴ്സ് ചെമ്മനാടിന് വേണ്ടികളിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?