യാത്രാനിരക്ക് കുത്തനെകൂട്ടി വിമാന കമ്പനികളുടെ കൊള്ള: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മൂന്നിരട്ടി വര്‍ധിച്ചു


കേരളം (www.evisionnews.co): യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികളുടെ കൊള്ള. ഗള്‍ഫില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെയാണ് കേരളത്തിലേക്കുള്ള യാത്രാനിരക്ക് കൂട്ടി പ്രവാസികളെ വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നത്. മൂന്നിരട്ടിിലധികം രൂപയാണ് കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇതോടെ അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി.

ഈമാസം അഞ്ചിന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്താന്‍ ശരാശരി നിരക്ക് 25,000 മുതല്‍ അറുപതിനായിരം രൂപ വരെ നല്‍കണം. തിരിച്ച് പോകണമെങ്കിലും ഭീമമായ തുക തന്നെ നല്‍കണം. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ ദുബായി, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ളൈ റ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപയാണ്.

എയര്‍ ഇന്ത്യയും യാത്രക്കാരെ കൊള്ളയടിക്കുകയാണ്. സെപ്റ്റംബര്‍ 29ന് കോഴിക്കോട് ബഹറൈന്‍ വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?