ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; വിയോഗം നികത്താനാകാത്ത വിടവ്
കാസര്‍കോട്: (www.kasargodvartha.com 27.07.2018) അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ചെര്‍ക്കളത്തിന്റെ വിയോഗം നികത്താനാകാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ സംഘടനകളും നേതാക്കളും മരണത്തില്‍ അനുശോചിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെര്‍ക്കളത്തിന്റെ വീട്ടിലെത്തി
കാസര്‍കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചനമറിയിച്ചു. ചെര്‍ക്കളത്തെ വീട്ടിലെത്തിയ അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സ്വാദിഖ് അഹ്‌സനി, ശാഫി സഖാഫി, മുസ്തഫ സഖാഫി തുടങ്ങിയവര്‍ കാന്തപുരത്തിനോടൊപ്പമുണ്ടായിരുന്നു.
നഷ്ടപ്പെട്ടത് രാഷ്ട്രീയ ചാണക്യനെ: ഐഎന്‍എല്‍
ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തിലൂടെ കാസര്‍കോട് ഭൂമികയിലെ രാഷ്ട്രീയ ചാണക്യനെയാണ് നഷ്ടപ്പെട്ടതെന്ന് ഐ.എന്‍.എല്‍ നേതാക്കളായ എ. ലത്വീഫ്, പി.എം. സുബൈര്‍ പടുപ്പ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, സി.എം.എ. ജലീല്‍, മുഹമ്മദ് മുബാറക്ക് ഹാജി, മുസ്തഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹനീഫ കടപ്പുറം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് അദ്ദേഹത്തോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കാസര്‍കോട്ടെ ജനമനസ്സില്‍ ചെര്‍ക്കളത്തിന്റെ വിടവ് നികത്താനാവാത്തതാണെും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അനുശോചിച്ചു
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തില്‍ കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ശങ്കര നായക്, ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, പി.എ. മുഹമ്മദ്കുഞ്ഞി, എം.എ. അബ്ദുല്ല, ബാലകൃഷ്ണന്‍, താരാനാഥ്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
നിര്‍ണായക ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്റെ തണലായി നിന്ന നേതാവ്: എസ് കെ എസ് എസ് എഫ്
കാസര്‍കോട്: രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ നിര്‍ണായക ഘട്ടങ്ങളില്‍ കൂടെ നിന്ന് കരുത്ത് തെളിയിച്ച് പ്രസ്ഥാനത്തിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ച അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന കമ്മിറ്റി അംഗം സുഹൈര്‍ അസ്ഹരി അഭിപ്രായപ്പെട്ടു. നിലപാടുകളില്‍ ഉറച്ച് നിന്ന്, താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രമുഖ നേതാവിനെയാണ് മത- രാഷട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലക്ക് നഷ്ടപ്പെട്ടതെന്നും നേതാക്കള്‍ അനുശോചിച്ചു.
ചെര്‍ക്കളത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം: ഫോര്‍വേഡ് ബ്ലോക്ക്
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം പറഞ്ഞു. ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാംമോഹന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരാനല്ലൂര്‍, അഡ്വ. മനോജ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ബാസ് മുതലപ്പാറ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ചെര്‍ക്കളം സമസ്തയെ നെഞ്ചേറ്റിയ നേതാവ്: ഹാരിസ് ദാരിമി ബെദിര
കാസര്‍കോട്: ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ കഠിന പ്രയത്‌നം നടത്തിയ നേതാവാണ് ചെര്‍ക്കളം അബ്ദുല്ലയെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു. സമസ്തയെ നെഞ്ചേറ്റിയ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല. അദ്ദേഹത്തിന്റെ മരണം സമസ്തക്കും സംഘടനയ്ക്കും കനത്ത നഷ്ട്ടമാണ്. എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഷ്ത്താഖ് ദാരിമി, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്വീഫ് കൊല്ലമ്പാടി, ട്രഷറര്‍ സുഹൈല്‍ ഫൈസി അനുശോചിച്ചു. എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലയിലെ മുഴുവന്‍ ശാഖകളിലും ശനിയാഴ്ച ചെര്‍ക്കളത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ ആഹ്വാനം ചെയ്തു.
വിടവാങ്ങിയത് ഇഛാശക്തിയുള്ള നേതാവ്: വെല്‍ഫെയര്‍ പാര്‍ട്ടി
കാസര്‍കോട്: ഇഛാശക്തിയും അര്‍പ്പണ ബോധമുള്ള നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസ്ഡന്റ് മുഹമ്മദ് വടക്കേകര അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പാര്‍ട്ടി അനുശോചിച്ചു.
ചെര്‍ക്കളത്തിന്റെ മരണം നികത്തനാവത്ത നഷ്ട്ടം: എസ് കെ എം ഇ എ
കാസര്‍കോട്: സമസ്തയുടെയുടെയും പോഷക സംഘടനയുടെയും പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപ്പെടുകയും മഹല്ല് തലങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ച നേതാവിനെയാണ് നഷ്ട്ടപ്പെട്ടതെന്ന് സമസ്ത കേരള മുസ്ലിം എംപ്ലോയീസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ ഖാസിലൈന്‍, മണ്ഡലം പ്രസിഡന്റ് സമീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തയെയും സഹപ്രസ്ഥാനങ്ങളെയും നയിച്ച പ്രമുഖനായിരുന്നു അദ്ദേഹം. മത രാഷ്ട്രീയ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചെര്‍ക്കളം അബ്ദുല്ല സമസ്തയുടെ നിഴലായി നടന്ന നിസ്വാര്‍ത്ഥ സേവകന്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
കാസര്‍കോട്: മുന്‍ മന്ത്രിയും കാസര്‍കോട് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പകരക്കാരനില്ലാത്ത അമരക്കാരനും സമസ്ത എന്ന പണ്ഡിതവ്യൂഹത്തിന്റെ ഒപ്പം ചേര്‍ന്ന് ഏറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച ചെര്‍ക്കള അബ്ദുല്ലയുടെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ല്യാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സമുദായ നവോത്ഥാനത്തിനും സമസ്തയുടെ വളര്‍ച്ചയ്ക്കും വേണ്ടി ചെര്‍ക്കളം അബ്ദുല്ല എന്ന സുന്നത്ത് ജമാഅത്തിന്റെ കറ കളഞ്ഞ വ്യക്തിത്വം നടത്തിയ ശ്രമങ്ങളും സേവനങ്ങളും ജില്ലയ്ക്ക് ഉണ്ടാക്കിയ നേട്ടങ്ങള്‍ അവര്‍ണനീയമാണ്. പണ്ഡിതന്മാരേയും മദ്രസാ പ്രസ്ഥാനത്തേയും ഹൃദയമറിഞ്ഞ് സ്‌നേഹിച്ച ഈ സമുദായ സ്‌നേഹിയുടെ വേര്‍പാടില്‍ വിതുമ്പുകയാണ് നാടും നാട്ടുകാരും.
ചെര്‍ക്കളം അബ്ദുല്ലയോടുള്ള ആദരസൂചകമായി കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് വെള്ളിയാഴ്ച രാത്രി അവധി നല്‍കിയതായി ടി.പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച മദ്രസളില്‍ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
ചെര്‍ക്കളം അബ്ദുല്ലയുടെ മരണം മഞ്ചേശ്വരം മണ്ഡലത്തിന് തീരാനഷ്ടം: മഞ്ചേശ്വരം മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി
മഞ്ചേശ്വരം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കര്‍മ്മധീരനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. മുസ്ലിം ലീഗിന് മാത്രമല്ല കാസര്‍കോട് ജില്ലക്ക് തന്നെ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് കുമ്പള, ഫെലിക്സ് ഡിസൂസ, ബഷീര്‍ ആരോ, അഡ്വ. എം.സി.എം. അക്ബര്‍ എന്നിവര്‍ അനുശോചിച്ചു.
ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം നാടിന്റെ നഷ്ടം: എസ്.ഡി.പി.ഐ
കാസര്‍കോട്: നാടിന്റെ നാടിമിടിപ്പറിയുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു. മത, സാമൂഹിക, രാഷട്രീയ മേഖലകള്‍ക്ക് തീരാ നഷ്ടമാണെന്നും ജില്ലയുടെ ചരിത്രത്തോടപ്പം എന്നും ഓര്‍ക്കുന്ന വ്യക്തിത്വമാകും അദ്ദേഹമെന്നും അനുശോചനത്തില്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ട്രഷറര്‍ ഡോ. സി.ടി. സുലൈമാന്‍, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറിമാരായ ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി എന്നിവര്‍ അനുശോചിച്ചു.
ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് കാസര്‍കോടിന് തീരാ നഷ്ടം: യുവ ജനതാദള്‍
കാസര്‍കോട്: ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് കാസര്‍കോടിന് തീരാ നഷ്ടമാണെന്നും പല വികസന കാര്യങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന വ്യക്തിത്വമായിരുന്നുവെന്നും യുവ ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ പാടലടുക്ക പറഞ്ഞു. വര്‍ഗീയതക്കെതിരെ ശക്തമായി പ്രതികരിക്കുകയും നാടിന്റെ നന്മയ്ക്കും സമാധാന ഐക്യത്തിനും വേണ്ടി ഒരുപാട് ശബ്ദമുയര്‍ത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും ഉമര്‍ പാടലടുക്ക അനുശോചിച്ചു.
ചെര്‍ക്കളത്തിന്റെ നിര്യാണത്തില്‍ കെഎസ്എംഎ അനുശോചനം രേഖപ്പെടുത്തി
കാസര്‍കോട്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ആരുടെയും ഏത് പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന വ്യക്തിത്വമായിരുന്നു ചെര്‍ക്കളം അബ്ദുല്ലയുടേത്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ചെമ്മനാട്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഹനീഫ ബേവിഞ്ച, ജില്ലാ ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച, ഖാദര്‍ കേരള സ്റ്റീല്‍, കെ എ ഹബീബ് റഹ് മാന്‍, കെ പി കുര്യന്‍ ഷരീഫ് ചെര്‍ക്കള എന്നിവര്‍ അനുശോചിച്ചു.
ചെര്‍ക്കളം അബദുല്ലയുടെ വിയോഗത്തില്‍ വേക്കപ്പ് അനുശോചിച്ചു
കാസര്‍കോട്: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത രംഗങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലുമൊക്കെ പ്രശോഭിച്ചു നിന്ന ഒരു യുഗം ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു എന്നും പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ മുന്നോട്ട് പോകാന്‍ ചെര്‍ക്കളത്തിന്റെ ജീവിതം നമ്മെ പോലുള്ളവര്‍ പാഠമാക്കണമെന്നും വേക്കപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം അനുശോചിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സന്നദ്ധ സേവനങ്ങളെ ആവുന്നത്ര പ്രോത്സാഹിപ്പിച്ചിരുന്ന ചെര്‍ക്കളം വേക്കപ്പിന്റെ പ്രധാന മാര്‍ഗദര്‍ശകരില്‍ ഒരാളായിരുന്നു.
ടി.എ. മുഹമ്മദ് തൈവളപ്പ് അധ്യക്ഷനായ യോഗം അസീസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്‌കാനിയ ബെദിര, ഉമ്മര്‍ പാണലം, അബ്ദുസ്സലാം കുന്നില്‍, അബ്ദുല്ല ആലൂര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cherkalam Abdulla, Top-Headlines, Cherkala, Condolence of Cherkalam Abdulla
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment