ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ: 'കാസര്‍കോടിനൊരിടം' റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയും എയിംസിന്റെ ആവശ്യകതയും 'കാസര്‍കോടിനൊരിടം' റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എയിംസ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ എ.ജി.സി ബഷീറിന് റിപ്പോര്‍ട്ട് കൈമാറി. ആരോഗ്യ മന്ത്രിക്കും ജില്ലയിലെ അഞ്ചു എംഎല്‍എ, എംപി, കക്ഷി നേതാക്കള്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട് ആരോഗ്യ രംഗത്തു എങ്ങനെ ദയനീയമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഓരോ മേഖലയിലും ജില്ലയുടെ നിലവിലെ സ്ഥിതിയും പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് കാസര്‍കോട്ടെ ആരോഗ്യ മേഖലയെ കൃത്യമായി വരച്ചു കാട്ടുന്നുവെന്നും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ കാണുന്ന എയിംസ് ആക്ഷന്‍ കൗണ്‍സില്‍ അവകാശവാദം ഉന്നയിക്കുമെന്നും എ.ജി.സി ബഷീര്‍ പറഞ്ഞു. അതേസമയം ജില്ലാ ആശുപത്രിയില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ജില്ലാ പഞ്ചായത്തു ചെയ്യുമെന്ന് എജിസി ബഷീര്‍ ഉറപ്പുനല്‍കി. ഡോ. ഷമീം റിപ്പോര്‍ട്ട് കൈമാറി. ശിഹാബ് കെജെ മൊഗര്‍, കെ.പി.എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, കെ.എ മുഹമ്മദ് വാസില്‍, സഫ്വാന്‍ വിദ്യാനഗര്‍ സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment