ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നുവെങ്കില്‍ എല്ലാ ബുദ്ധിജീവികളേയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമായിരുന്നു; കര്‍ണാടക ബിജെപി എം എല്‍ എ

വിജയപുര: (www.kvartha.com 27.07.2018) താന്‍ ആഭ്യന്തര മന്ത്രിയായിരുന്നുവെങ്കില്‍ രാജ്യത്തെ ബുദ്ധിജീവികളേയും സ്വതന്ത്ര ചിന്തകരേയും വെടിവെച്ചുകൊല്ലുമായിരുന്നുവെന്ന് ബിജെപി എം. എല്‍ എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. തന്റെ മണ്ഡലത്തില്‍ കാര്‍ഗില്‍ വിജയ ദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ നല്‍കുന്ന നികുതി ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ സൗകര്യവും ഉപയോഗിച്ചാണ് ഈ ബുദ്ധിജീവികള്‍ ഇവിടെ ജീവിക്കുന്നത്. എന്നിട്ടവര്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ മുദ്രാവാക്യം മുഴക്കും. മറ്റേതൊരു ശക്തിയില്‍ നിന്നുമുള്ളതിനേക്കാള്‍ കൂടുതല്‍ ഭീഷണി ഈ ബുദ്ധിജീവികളില്‍ നിന്നും സ്വതന്ത്രചിന്തകരില്‍ നിന്നും നമ്മള്‍ നേരിടേണ്ടിവരുന്നുണ്ട്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നുവെങ്കില്‍ ഇവരെയെല്ലാം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമായിരുന്നു- ബസനഗൗഡ പറഞ്ഞു. ഗൗഡയുടെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്.

Bjp MLA

ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പയുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ബസനഗൗഡ. വാജ്‌പേയി സര്‍ക്കാരില്‍ 2002 മുതല്‍ 2004 വരെ സഹമന്ത്രിയായിരുന്നു. ടെക്‌സ്‌റ്റൈല്‍ റെയില്‍ വേ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

മുസ്ലീങ്ങളെ സഹായിക്കരുതെന്ന മറ്റൊരു വിവാദ പ്രസ്താവനയും  അടുത്തിടെ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Yatnal has had a long association with the BJP and is said to be close to BJP state president BS Yeddyurappa. He was a minister of state for Textiles and Railways in the Vajpayee government between 2002 and 2004. Recently, he made another controversial statement when he told local BJP municipal members to not help Muslims.

Keywords: National, Karnataka, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?