കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതാവിനെ ബന്ധപ്പെട്ടു; ഒരു രാത്രി തങ്ങിയത് ജനറല്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 20.07.2018) അന്വേഷണം നടത്തുന്നതിനിടെ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതാവിനെ ബന്ധപ്പെട്ടു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസിനെ (14) യാണ് വ്യാഴാഴ്ച വൈകിട്ട് 3.30 മണിമുതല്‍ കാണാതായത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ കുട്ടി മാതാവിനെ ബന്ധപ്പെട്ടത്.

വ്യാഴാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കുട്ടി തങ്ങിയത്. രാവിലെ എഴുന്നേറ്റ കുട്ടി ഒരാളുടെ കൈയ്യില്‍ മാതാവിന്റെ നമ്പര്‍ നല്‍കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Related News:
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, Police, complaint, Investigation, General-hospital, Missing student found in General Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?