നടന്നത് ക്രൂരമായ കൊലപാതകം; യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനെയും തീവെച്ചു കൊന്ന കേസില്‍ കൂസലില്ലാതെ വിധികേട്ട് മിസ് രിയ, അന്വേഷിച്ച മൂന്ന് കേസുകളും തെളിയിച്ച് സിഐ യു. പ്രേമന്‍
കാസര്‍കോട്: (www.kasargodvartha.com 03.07.2018) ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാംഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി കോടതി അറിയിച്ചപ്പോള്‍ കൂസലില്ലാതെ വിധി കേട്ട് മിസ് രിയ. തിങ്കളാഴ്ച കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയപ്പോള്‍ കരഞ്ഞു ബഹളം വെച്ച മിസ് രിയയായിരുന്നില്ല ചൊവ്വാഴ്ച കോടതിയിലുണ്ടായിരുന്ന മിസ് രിയ. കൂസലില്ലാതെ വിധി കേട്ട് നില്‍ക്കുകയായിരുന്നു. വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 17 ഉം 13 ഉം വയസുള്ള രണ്ട് മക്കളുണ്ടെന്ന് മാത്രം മിസ് രിയ കോടതിയെ അറിയിച്ചു.
കുമ്പള കണ്ണാംബട്ടിയിലെ അബ്ദുര്‍ റഹ് മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസിരിയ (21)യെ കൊലപ്പെടുത്തിയ കേസില്‍ ആദ്യഭാര്യയായ ഗോവ സ്വദേശിനി മിസിരിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 60,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിരുന്നു. പിഴയടച്ചാല്‍ അതില്‍ നിന്നും 50,000 രൂപ മരിച്ച നഫീസത്ത് മിസ് രിയയുടെ പിതാവിനും 10,000 രൂപ ഭര്‍ത്താവ് അബ്ദുര്‍ റഹ് മാനും നല്‍കണമെന്നാണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് കൂടാതെ 307 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവിനും കോടതി നഫീസയെ ശിക്ഷിച്ചിരുന്നു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
അന്നത്തെ കുമ്പള സി ഐ യായിരുന്ന യു. പ്രേമനാണ് കൃത്യതയോടെ കേസ് അന്വേഷിച്ചത്. പിന്നീട് കുമ്പള സിഐയായിരുന്ന ടി.പി രഞ്ജിത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2011 ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊല്ലപ്പെടുന്ന സമയം ഏഴുമാസം ഗര്‍ഭിണിയായിരുന്നു നഫീസത്ത് മിസ് രിയ. ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുന്നതിനിടെ കിടപ്പുമുറിയുടെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ചാണ് മിസിരിയ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസിരിയ ചികിത്സക്കിടയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. പൊള്ളലേറ്റ അബ്ദുര്‍ റഹ് മാനും ഏറെക്കാലം ചികിത്സയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Murder-case, Murder, case, Investigation, arrest, Accuse, court, Jail, Murder case; Misriya heard Judgment calmly
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment