സുസൂക്കി ബര്‍ഗ് മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: (www.kvartha.com 23.07.2018) സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്റെ ബര്‍ഗമാന്‍ പോര്‍ട്ട് ഫോളിയോയില്‍പെട്ട ബര്‍ഗ് മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ പുറത്തിറക്കി. 125 സിസി കരുത്തോട് കൂടിയ ആഡംബര സ്‌കൂട്ടര്‍ യൂറോപ്യന്‍ രീതിയില്‍ പുതിയ ടെക്‌നോളജികള്‍ ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്‌കൂട്ടറുകളുടെ ഇടയില്‍ ആഡംബരയാത്രക്ക് അനിയോജ്യമായ രീതിയില്‍ പുറത്തിറക്കിയ വാഹനമാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റ് എന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ സതോഷി ഉചിത പറഞ്ഞു. ആഡംബര സ്‌കൂട്ടറുകളില്‍ ബര്‍ഗ് മാന്‍ സ്ട്രീറ്റ് വ്യത്യസ്ഥമായ ഓന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Suzuki Burgman Street scooter with 125cc engine launched in India, Kochi, News, Business, Vehicles, Technology, Kerala

125 സിസി സ്‌കൂട്ടറുകളുടെ വിഭാഗത്തില്‍ നിലവില്‍ ഉയര്‍ന്ന സ്ഥാനമുള്ള തങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആഡംബരവും സുഖകരവുമായ വാഹനമാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റെന്ന് സുസൂക്കി മോട്ടോര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. 125 സിസി 4 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എസ്ഒഎച്ച്‌സി 2 വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ ബി എസ് 4 (8.7 എസ്@7000 ആര്‍ പി എം, 10.2 @5000 ആര്‍ പി എം) എഞ്ചിനില്‍ സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്‌നോളജികൂടി കൂട്ടിച്ചേര്‍ത്താണ് എഞ്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.  ഇത് കരുത്ത് ചോര്‍ന്നു പോകാതെ തന്നെ കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്നതാണ്.

ഇടതു കൈയ്യിലുള്ള ബ്രേക്ക് ഉപയോഗിച്ചാല്‍ മുന്നിലും പിന്നിലും ഒരേ അളവില്‍ പ്രഷര്‍ ലഭിക്കുന്ന സി ബി എസ് ബ്രേക്ക് സിസ്റ്റമാണ് പ്രധാന പ്രത്യേകത. ഇത് കൂടുതല്‍ ബാലന്‍സ് ലഭിക്കാന്‍ സഹായകമാണ്്. യുറോപ്യന്‍ ഡിസൈനാണ് മറ്റൊരു പ്രത്യേകത. കൂടാതെ ബ്രൈറ്റ് എല്‍ ഇ ഡി ഹെഡ് ലൈറ്റ് പൊസിഷന്‍ ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവ രാത്രി കാലങ്ങളില്‍ മികച്ച കാഴ്ച ഒരുക്കുന്നുണ്ട്.

മുന്നിലും പിന്നിലുമുള്ള ക്രോം ആക്‌സന്റുകള്‍ പ്രീമിയം വാഹനങ്ങളില്‍ പൂര്‍ണമായും ഇല്ലെങ്കിലും മികച്ച ലുക്ക് നല്‍കുന്നുണ്ട്. നല്ല ഫൂട്ട് പൊസിഷന്‍ നല്‍കുന്ന രീതിയിലാണ് ഡിസൈനിങ്ങ്. ഡിജിറ്റല്‍ ക്ലോക്ക്, ഫ്യൂല്‍ ഗേജ്, ഓയില്‍ ചേഞ്ച് ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്റര്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. ഇന്റര്‍ നാഷണല്‍ ബര്‍ഗ് മാന്‍ സീരീസില്‍പെട്ട വാഹനം കാറ്റിന്റെ തടസത്തെ കുറയ്ക്കുന്ന രീതിയിലാണ് ബോഡി നിര്‍മ്മാണം.

വലിയ സീറ്റ് കൂടുതല്‍ സുഖകരമായ യാത്രക്ക് സഹായകമാകും. ഫ്രണ്ട് പോക്കറ്റ്, കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലം, യു എസ് ബി ചാര്‍ജര്‍ എന്നിവയും വാഹനത്തിലുണ്ട്. 21.5 ലിറ്റര്‍ സാധനങ്ങള്‍ സീറ്റിന് അടിയില്‍ സ്‌റ്റോര്‍ ചെയ്യാന്‍ കഴിയും. മെറ്റാലിക്ക് മാറ്റ് ഫൈബ്രോണ് ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാജ് വൈറ്റ് എന്നീ നിറങ്ങളിലും വാഹനം ലഭിക്കും. 68,000 രൂപയാണ് ഡെല്‍ഹിയില്‍ എക്‌സ് ഷോറൂം വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suzuki Burgman Street scooter with 125cc engine launched in India, Kochi, News, Business, Vehicles, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?