പ്രവാസികളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി; പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്നും ലോകത്തിന്റെ ആകമാനം വളര്‍ച്ചയ്ക്ക് ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് നിസ്തൂലമെന്നും മോഡി

റുവാന്‍ഡ: (www.kvartha.com 24.07.2018) പ്രവാസികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ വാനോളം പുകഴ്ത്തി സംസാരിച്ചത്. പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്നും ലോകത്തിന്റെ ആകമാനം വളര്‍ച്ചയ്ക്ക് ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് നിസ്തൂലമെന്നും മോഡി പറഞ്ഞു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജോലി നോക്കുന്ന പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്നും (പ്രതിനിധികള്‍) മോഡി വ്യക്തമാക്കി. റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Indians abroad are ‘rashtradoots’, says PM Modi in Rwanda, Prime Minister, Narendra Modi, Visit, Africa, Politics, Video, World

'റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. പ്രസിഡന്റ് പോള്‍കാഗ്‌മെ പറഞ്ഞത് റുവാണ്ടയുടെ പുരോഗതിയില്‍ ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ സന്തോഷം പകരുന്നു. ലോകത്തിന്റെ ആകമാനം വളര്‍ച്ചയ്ക്ക് ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാര്‍ എന്നാണ് അവരെ വിളിക്കേണ്ടതെന്നും പ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് മോഡി റുവാണ്ടയിലെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയാണ് റുവാണ്ടയുടേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indians abroad are ‘rashtradoots’, says PM Modi in Rwanda, Prime Minister, Narendra Modi, Visit, Africa, Politics, Video, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?