താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫോണില്‍ അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുതന്നു; ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ രഹസ്യമൊഴി

കോട്ടയം: (www.kvartha.com 10.07.2018) താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫോണില്‍ അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചുതന്നു, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ രഹസ്യമൊഴി പുറത്ത്. ചങ്ങനാശേരി മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തായത്.

208 പേജുള്ള രഹസ്യ മൊഴിയില്‍ രണ്ടു വര്‍ഷം നീണ്ടു നിന്ന അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കന്യാസ്ത്രീ തുറന്ന് പറഞ്ഞിരിക്കുന്നത്. പോലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ വിശദമായി മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയിലും ആവര്‍ത്തിച്ചിട്ടുണ്ട്.

Jalandhar bishop likely to be arrested in nun molest case, Kottayam, News, Trending, Molestation, Religion, Secret, Court, Police, Arrest, Chief Minister, Pinarayi vijayan, Kerala

രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍:

ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്‍ന്ന് പീഡിപ്പിച്ചു. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ബിഷപ്പ് ഫോണില്‍ വിളിച്ച് ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണില്‍ അശ്ലീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നല്‍കി. എന്നാല്‍, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല.

ഇതിനിടെ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ തന്നെ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു. ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കി. എന്നാല്‍, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു.

അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് നടപടിയെടുത്തു. പല തവണ ദ്രോഹിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നല്‍കിയത്' എന്നും മൊഴിയില്‍ പറയുന്നു.

പോലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവര്‍ത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകള്‍ കൂടുതല്‍ ശക്തമായി. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ തെളിവുകളെല്ലാം കാട്ടി ബോധ്യപ്പെടുത്തി തുടര്‍ നടപടികളിലേയ്ക്കു കടക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ കന്യാസ്ത്രീ കോടതിയില്‍ നല്‍കിയ മൊഴിയും പോലീസിന് നല്‍കിയ മൊഴിയും നോക്കി മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കും എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടിലും ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചതിനാല്‍ അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെയും അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ പോലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യും. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയക്കും. ഇതിന് ശേഷമാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പോലീസ് നീങ്ങുക.

ഇത്തരം ഒരു സാഹചര്യമുണ്ടായാല്‍ ഒരു ബിഷപ്പിനെ ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാകുമിത്. തെളിവുകളെല്ലാം ബിഷപ്പിന് എതിരായ സാഹചര്യത്തില്‍ അറസ്റ്റല്ലാതെ മറ്റൊരു മാര്‍ഗവും ഇനിയില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jalandhar bishop likely to be arrested in nun molest case, Kottayam, News, Trending, Molestation, Religion, Secret, Court, Police, Arrest, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?