ആക്രമണത്തിനിരയായ നടിക്കും മഞ്ജു വാര്യര്‍ക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മന:പൂര്‍വം ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: (www.kvartha.com 04.07.2018) ആക്രമണത്തിനിരയായ നടിക്കും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ നടന്‍ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ മന:പൂര്‍വം ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണമെന്ന ആവശ്യം ഇതിന്റെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹര്‍ജികള്‍ ദിലീപ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചു.

Actress attack case; Government against actor Dileep, Kochi, News, Trending, Criticism, Politics, CBI, Probe, Actress, attack, Cinema, Entertainment, Kerala

ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാന്‍ ദിലീപ് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 23ലേക്കു മാറ്റി.

Keywords: Actress attack case; Government against actor Dileep, Kochi, News, Trending, Criticism, Politics, CBI, Probe, Actress, attack, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?