പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍; കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ചിലര്‍ തടയുന്നു, ഫയര്‍ സ്റ്റേഷന്‍ പരാധീനതകളുടെ കേന്ദ്രം

ഉപ്പള: (www.kasargodvartha.com 12.07.2018) ഉപ്പള ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ചിലര്‍ തടയുന്നതായി ആക്ഷേപമുയര്‍ന്നു. ആവശ്യത്തിന് ഉപകരണങ്ങളോ മറ്റു സംവിധാനങ്ങളോ ഉപ്പള ഫയര്‍ സ്റ്റേഷനില്ല. ഒരു പഴഞ്ചന്‍ ഫയര്‍ എഞ്ചിന്‍ മാത്രമാണ് ഉപ്പളയിലുള്ളത്. ജീവനക്കാരുടെ കുറവും ഉപ്പള ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു.

സര്‍ക്കാര്‍ അധീനതയില്‍ യഥേഷ്ടം സ്ഥലം ഉള്ളപ്പോഴാണ് വാടക കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഉള്ള ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നു. ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചിലര്‍ അനുവദിക്കുന്നില്ല. അടുത്തിടെ ബംബ്രാണയില്‍ കനത്ത മഴയില്‍ വെള്ളം കയറിയപ്പോള്‍ നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഫയര്‍ ഫോഴ്സിന് ആവശ്യത്തിനുള്ള സംവിധാനമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചത്.

കഴിഞ്ഞ ദിവസം നയാ ബസാറിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിനകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാന്‍ വാഹനം വെട്ടിപ്പൊളിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെ വൈകിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഉപ്പള ഫയര്‍ സ്റ്റേഷന് ആവശ്യമായ ഉപകരണങ്ങളും, ജീവനക്കാരും, വാഹനവും അനുവദിച്ച് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


Keywords: Kasaragod, Kerala, news, Uppala, fire force, complaint, Rent, Only complaints to tell about Uppala Fire station
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?