കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഫിനാന്‍ഷ്യല്‍ സ്ഥാപന ഉടമയായ യുവതി എറണാകുളത്ത് പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2018) കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സിഗ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ ഉടമകളില്‍ ഒരാളെ പോലീസ് പിടികൂടി. കോട്ടയം തിരുനക്കര ആസാദ്‌ലൈന്‍ സ്വദേശിനിയും എറണാകുളം തൃപ്പൂണിത്തുറ വൈക്കം റോഡില്‍ വനിതാ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൊളങ്ങര വീട്ടില്‍ സന്ധ്യ(36)യാണ് എറണാകുളം ജോസ് ജംഗ്ഷനില്‍ വെച്ച് പിടിയിലായത്.
ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നാലു കേസുകളില്‍ പ്രതിയാണ് സന്ധ്യ. കാഞ്ഞങ്ങാട്, നീലേശ്വരം, തലശേരി, മട്ടന്നൂര്‍, കോട്ടയം എന്നിവിടങ്ങളിലും സിഗ്‌സിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കമ്പനിയിലെ മറ്റൊരു ഉടമയായ രാജീവന്റെ ഭാര്യയാണ് ഇവര്‍. ഒളിവില്‍ കഴിയുന്ന രാജീവനും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. രാജേഷിന്റെ ഭാര്യ വൃന്ദയും ഇപ്പോള്‍ ഒളിവിലാണ്.
രാജീവന്റെ സഹോദരനും മുന്‍ ഉടമയുമായ രാജേഷിന്റെ മരണത്തിനു ശേഷമാണ് രാജീവന്‍ കമ്പനി ഏറ്റെടുത്ത് നടത്തിയത്. 2015ല്‍ സമാനമായ തട്ടിപ്പുകേസില്‍ രാജീവന്‍ ജയിലില്‍ കിടക്കുകയും കമ്പനിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സിഗ്‌സിന്റെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റിയത്. ഇതേ കേസില്‍ കഴിഞ്ഞ മെയ് രണ്ടിന് ഉടമകളില്‍ ഒരാളായ പാലക്കാട് ആലത്തൂര്‍ സ്വദേശിയും തളിപ്പറമ്പ് പുഴക്കുളങ്ങര താമസക്കാരനുമായ സുരേഷ്ബാബു ഡയറക്ടര്‍ പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്‍ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ഇപ്പോള്‍ ഇരുവരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. സിഗ്‌സിന്റെ നീലേശ്വരം, കാഞ്ഞങ്ങാട് ശാഖകളില്‍ നിക്ഷേപം നടത്തി തട്ടിപ്പിനിരയായ മടിക്കൈ അടുക്കത്ത്പറമ്പത്തെ ബാലകൃഷ്ണന്‍ ഭാര്യ, സിഗ്‌സിലെ കളക്ഷന്‍ ഏജന്റ് പടന്നക്കാട് സ്വദേശിനി ഉമാവതി, നിക്ഷേപകരായ പുതുക്കൈയിലെ പവിത്രന്‍ നമ്പ്യാര്‍, സുനിത, ഭര്‍ത്താവ് ശേഖരന്‍, പത്മനാഭന്‍ എന്നിവരുടെ പരാതിയിലും ഇവര്‍ക്കെതിരെ കേസുണ്ട്. നിക്ഷേപിച്ച തുക അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിപ്പിച്ച് നല്‍കുമെന്നും അല്ലെങ്കില്‍ 13.5 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ എന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്.
ഈ മോഹവലയത്തില്‍പ്പെട്ട് ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപം പോലും പിന്‍വലിച്ച് ആളുകള്‍ സിഗ്‌സില്‍ നിക്ഷേപിച്ചു. ആദ്യകാലങ്ങളില്‍ കൃത്യമായി പലിശ നല്‍കിയതോടെ ആളുകള്‍ക്ക് വിശ്വാസം വരികയും നിക്ഷേപിച്ചവര്‍ തന്നെ വീണ്ടും പണം കമ്പനിക്ക് നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്ക് വലിയ കമ്മിഷന്‍ വാഗ്ദാനം ചെയ്ത് ഇടനിലക്കാരാക്കുകയായിരുന്നു ഉടമകള്‍ ചെയ്തത്.
ഇടനിലക്കാര്‍ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിച്ചു. പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉണ്ട്. വിദേശ മലയാളികളുടെ ഭാര്യമാരും, റിട്ട: ഉദ്യോഗസ്ഥന്‍മാരും പണം നിക്ഷേപിച്ചിട്ടുണ്ട്. ശാഖകള്‍ പൂട്ടിയതോടെ പണം നഷ്ട്ടപ്പെട്ടവര്‍ ഏജന്റ്മാരുടെ വീടുകളിലെത്തി പണം ആവശ്യപ്പെടാന്‍ തുടങ്ങിയത് സംഘര്‍ഷത്തിനിടയാക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ശബളവും കമ്മീഷനും ലഭിക്കാത്ത അമ്പതോളം ഏജന്റുമാര്‍ കോട്ടയത്ത് നിന്നും എത്തി തളിപ്പറമ്പിലെ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Top-Headlines, Cheating; Financial institution owner held
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment