മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്‌നയുടേതെന്ന് സംശയം; പിതാവിന്റെ രക്തസാമ്പിള്‍ ശേഖരിച്ചു
കോട്ടയം: (www.kvartha.com 21.07.2018) ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കാണാതായ ജസ്‌നയുടേതെന്ന് സംശയം. ഉറപ്പുവരുത്താന്‍ ജസ്‌നയുടെ പിതാവിന്റെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി പോലീസ് കോടതിയുടെ അനുമതി തേടി കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. ഡി.എന്‍.എ പരിശോധനാ ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് അന്വേഷണ സംഘത്തലവന്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് മനുഷ്യന്റെ കാല്‍ പുഴയുടെ തീരത്തടിഞ്ഞത്. എന്നാല്‍ മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ വിഫലമായി. ശവശരീരത്തില്‍നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. മാത്രവുമല്ല, കണ്ടെത്തിയ കാലിന്റെ അരഭാഗത്ത് വെട്ടിയതുപോലുള്ള മുറിവുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ശരീര ഭാഗത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലമെത്തിയാലെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്.
കേസ് അന്വേഷണം തുടരുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 22നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ കാണാതാവുന്നത്. ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തും സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണ ഹര്‍ജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്.
ശുഭാപ്തി വിശ്വാസത്തോടെയാണ് കേസ് അന്വേഷണം തുടരുന്നതെന്ന് പോലീസ് ഉന്നതന്‍ പറഞ്ഞു. ജസ്‌നയെ കാണാതാവുന്നതിന് മുമ്പും ശേഷവും വന്ന കോളുകളുടെ പരിശോധന തുടരുകയാണ്. ഒരു ലക്ഷത്തിലധികം കോളുകള്‍ ഇതിനോടകം പരിശോധിച്ചതായും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Human body parts found Idukki Kunchi Thanni , Kottayam, News, Trending, Missing, Girl students, Body, Police, High Court of Kerala, Probe, Kerala.

Powered by Info News For You

Comments
Post a Comment