ഒടുവില്‍ സിപിഎം തീരുമാനിക്കുന്നു, ഇനി ഇ പി ജയരാജന്‍ വരട്ടെ; മാത്യു ടി തോമസിനു പകരം കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദളും

തിരുവനന്തപുരം: (www.kvartha.com 12.07.2018) ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സിപിഎം. ജൂലൈ 19 മുതല്‍ 21 വരെ ചേരുന്ന സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ തീരുമാനമുണ്ടാകും. സംസ്ഥാന സമിതി തീരുമാനം വരുന്നതോടെ വൈകാതെ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

എന്നാല്‍ ഇതിനൊപ്പം മന്ത്രിസഭാ പുന:സംഘടനയ്ക്ക് സാധ്യത ഇല്ലെന്നാണ് സൂചന. നിലവിലെ ഏതെങ്കിലും മന്ത്രിയെ മാറ്റാനോ പകരം ആരെയെങ്കിലും ഉള്‍പ്പെടുത്താനോ മുഖ്യമന്ത്രി പിണറായി വിജയനോ സി പി എം നേതൃത്വമോ ഉദ്ദേശിക്കുന്നില്ല. ജയരാജനെ തിരിച്ചെടുക്കുമ്പോള്‍ കെ കെ ശൈലജയില്‍ നിന്ന് സാമൂഹികനീതി വകുപ്പ് മാറ്റി അദ്ദേഹത്തിനു കൊടുത്തേക്കും എന്ന് സൂചനയുണ്ട്.

At last CPM to re induct Jayarajan in cabinet, Thiruvananthapuram, News, Politics, CPM, Minister, Cabinet, Chief Minister, Pinarayi vijayan, Kerala

ഒപ്പം മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് കൂടി ജയരാജനെ ഏല്‍പ്പിക്കും എന്നും അറിയുന്നു. കെ കെ ശൈലജ ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൊണ്ടുപോകുന്നുവെന്നാണ് വിലയിരുത്തല്‍. അവര്‍ക്ക് സാമൂഹിക നീതി, വനിതാശിശുക്ഷേമ വകുപ്പ് എന്നിവയുടെ ചുമതലയുമുണ്ട്. ഈ ഭാരം മൂലം സാമൂഹിക നീതി വകുപ്പ് നന്നായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്ന് അവര്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്വതന്ത്രമായി നോക്കാന്‍ ഒരു മന്ത്രി വേണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. സാമൂഹിക നീതിക്കൊപ്പം ആ വകുപ്പുകൂടി കാര്യക്ഷമമായി ശ്രദ്ധിക്കാന്‍ ഇ പി ജയരാജന് കഴിയും എന്നാണ് വിലയിരുത്തല്‍.

അതിനിടെ, ജലവിഭവ മന്ത്രി മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കണമെന്ന് ജനതാദള്‍ എസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇത് ആ പാര്‍ട്ടിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ മാത്യു ടി തോമസ് മാറി കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ധാരണയുണ്ടായിരുന്നുവെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ തമ്മിലാണ് തര്‍ക്കം.

മുന്നണിയേയും സര്‍ക്കാരിനെയും ബാധിക്കാത്ത വിധം പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ജനതാദളിനു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. മന്ത്രിയെ മാറ്റാന്‍ ജനതാദള്‍ തീരുമാനിച്ചാല്‍ പുതിയ മന്ത്രിയേയും ജയരാജനൊപ്പം സത്യപ്രതിജ്ഞ ചെയ്യിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: At last CPM  to re induct Jayarajan in cabinet, Thiruvananthapuram, News, Politics, CPM, Minister, Cabinet, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?