നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ ഗുണ്ടാവിളയാട്ടം: എം.എസ്.എഫ് നേതാക്കളെ വധിക്കാന്‍ ശ്രമം

നീലേശ്വരം (www.evisionnews.co): കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ പ്രിന്‍സിപ്പലിന്റെ സാനിധ്യത്തില്‍ ചര്‍ച്ചചെയ്തു പരിഹാരം കണ്ടതിന് ശേഷം സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു ഗുണ്ടകള്‍ പ്രശ്‌ന പരിഹാരത്തിനെത്തിയ നേതാക്കളടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ കുന്നുംകൈ, സ്‌കൂള്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് തലക്ക് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ സ്വാകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 
 
മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, അഡ്വ. എം.ടി.പി കരീം, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, മൂസ ഹാജി, തെരുവത്ത്, റഫീഖ് കോട്ടപ്പുറം, ടി.വി കുഞ്ഞബ്ദുള്ള, അസ്ഹറുദ്ധീന്‍ മണിയനോടി, റമീസ് ആറങ്ങാടി, ഇബ്രാഹിം തട്ടാഞ്ചേരി, എ.ജി.സി ഷംഷാദ്, യു.പി ഫായിസ്, വി.പി.പി ഷുഹൈബ്, ഇക്ബാല്‍ കോട്ടപ്പുറം, സുബൈര്‍ പള്ളത്തില്‍, ഷഹീര്‍ അഴിത്തല, മജീദ് കോട്ടപ്പുറം, ഖാലിദ് അറബിക്കാടത്ത് തുടങ്ങിയ നേതാക്കള്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു. കാമ്പസില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചുവരുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊണ്ട് മനഃപൂര്‍വം കുഴപ്പങ്ങളുണ്ടാക്കി സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് ഭംഗം വരുത്താനും അക്രമം നടത്തി എം.എസ്.എഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുമുള്ള സഖാക്കളുടെ ശ്രമം വിലപ്പോവില്ലെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?