വിദ്യാര്‍ഥിനിയെ തീവണ്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, പീഡനത്തിനിരയായതായി സംശയം
ഗുവഹാട്ടി: (www.kvartha.com 10.07.2018) വിദ്യാര്‍ഥിനിയെ തീവണ്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടുന്ന ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായ ശേഷമാണോ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നുവെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അസം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
രാവിലെ 8.50നാണ് ശിവസാഗര്‍ സ്‌റ്റേഷനില്‍നിന്ന് പെണ്‍കുട്ടിയെ അമ്മ തീവണ്ടിയില്‍ കയറ്റിവിട്ടത്. രാവിലെ 9.10 ന് ട്രെയിന്‍ മറ്റൊരു സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകള്‍ക്ക് 10,000 രൂപ നല്‍കിയിരുന്നുവെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുക്കാന്‍ ആരെങ്കിലും മകളെ കൊലപ്പെടുത്തിയതാകാമെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Train, Obituary, Molestation, Dead body of girl found in Tinsukia-Rangia passenger train toilet
Keywords: National, Train, Obituary, Molestation, Dead body of girl found in Tinsukia-Rangia passenger train toilet
Powered by Info News For You

Comments
Post a Comment