കുളത്തില്‍ വീണ കൂട്ടുകാരെ രക്ഷിച്ച യു.കെ.ജി വിദ്യാര്‍ത്ഥിയെ മുസ്്‌ലിം ലീഗ് അനുമോദിച്ചു
മുളിയാര്‍ (www.evisionnews.co): മുളിയാര്‍ തൈവളപ്പില്‍ കുളത്തില്‍ വീണ അഞ്ചു വയസുകാരായ ബാസിം സമാന്‍, അബ്ദുല്‍ ഷാമില്‍ എന്നിവരെ രക്ഷപ്പെടുത്തിയ സൈനുല്‍ ആബിദീന്‍ എന്ന യു.കെ.ജി വിദ്യാര്‍ത്ഥിയെ മുളിയാര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. കാസര്‍കോട് കോസ്റ്റല്‍ സി.ഐയും സിനിമാ അവാര്‍ഡ് ജേതാവുമായ സിബി തോമസ് ഉപഹാരം നല്‍കി. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അനുമോദന പ്രസംഗം നടത്തി. ഭാരവാഹികളായ ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, ഷരീഫ് മല്ലത്ത്, മുനീര്‍ തൈവളപ്പ് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment