അക്രമിക്കപ്പെട്ട നടി പരാതി എഴുതി നല്‍കിയിട്ടില്ല; അവരെ ഒഴിവാക്കുകയോ മാറ്റി നിറുത്തുകയോ ചെയ്തിട്ടില്ല, മസ്‌കറ്റിലെ ഷോയ്ക്ക് വിളിച്ചിരുന്നു, എന്നാല്‍ വരാന്‍ തയ്യാറായില്ലെന്നും മോഹന്‍ലാല്‍

കൊച്ചി: (www.kvartha.com 09.07.2018) അക്രമിക്കപ്പെട്ട നടി പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പരാതി എഴുതി നല്‍കിയിരുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കള്ളം പറയുന്നത് ശരിയല്ലെന്നും പരാതി ആരോടെങ്കിലും ഫോണില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തനിക്കറിയില്ലെന്നും മോഹന്‍ ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് രാജിവച്ച നാല് പേരില്‍ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും മോഹന്‍ ലാല്‍ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയും രമ്യ നമ്പീശനും മാത്രമാണ് കത്ത് നല്‍കിയത്. റിമ കല്ലിംഗലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ബോര്‍ഡി യോഗമാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോള്‍ രാജിവയ്ക്കാനും പിന്നീട് തിരിച്ചു വരണമെന്നും കരുതിയാല്‍ അത് സാധ്യമാണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

Mohanlal breaks silence over Dileep issue, Kochi, News, Trending, Mohanlal, Press meet, Actress, Resigned, Letter, Complaint, Cinema, Entertainment, Controversy, Kerala

ആക്രമിക്കപ്പെട്ട നടിയെ ഇപ്പോഴും സഹായിക്കുന്നുണ്ട്. സംഘടനയിലെ പലരും അവരെ വിളിക്കുന്നുണ്ട്. ആരും അവരെ ഒഴിവാക്കുകയോ മാറ്റി നിറുത്തകയോ ചെയ്തിട്ടില്ല. മസ്‌കറ്റിലെ ഷോയ്ക്ക് നടിയെ വിളിച്ചതാണ്. എന്നാല്‍, വരാന്‍ അവര്‍ തയ്യാറായില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

Keywords: Mohanlal breaks silence over Dileep issue, Kochi, News, Trending, Mohanlal, Press meet, Actress, Resigned, Letter, Complaint, Cinema, Entertainment, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?