ആര്‍ എസ് എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിംഗ്, ശില്‍പി രഘുനാഥ് മൊഹപത്ര, ദളിത് നേതാവ് രാം ഷക്കല്‍ എന്നിവര്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: (www.kvartha.com 14.07.2018) ആര്‍.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിംഗ്, ശില്‍പി രഘുനാഥ് മൊഹപത്ര, ദളിത് നേതാവ് രാം ഷക്കല്‍ എന്നിവരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ നാമനിര്‍ദേശം.
ഭരണഘടനയനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്ന് 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. നിലവില്‍ എട്ട് പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.
ഡെല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മോട്ടിലാല്‍ നെഹ്‌റു കോളജിലെ പ്രൊഫസറും, തിങ്ക് താങ്ക് ഇന്ത്യ പോളിസി ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് 53കാരനായ രാകേഷ് സിന്‍ഹ. ഇതുകൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ മെമ്പര്‍ കൂടിയാണ് ഇദ്ദേഹം. സ്വരാജ് ഇന്‍ ഇന്ത്യ തുടങ്ങിയ നിരവധി പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
കഴിഞ്ഞ 60 വര്‍ഷമായി ഭരതനാട്യം, ഒഡീസി തുടങ്ങിയ നൃത്ത രൂപങ്ങളുടെ മുഖം തന്നെയാണ് 74കാരിയായ സൊണാള്‍ മാന്‍സിംഗ്. 1977ല്‍ ഡെല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനവും (1977) മാന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്. പത്മ വിഭൂഷന്‍(2003), പത്മ ഭൂഷന്‍(1992), സംഗീത് നാടക് അക്കാദമി അവാര്‍ഡ്(1987) എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമായി താമസിക്കുന്ന മാന്‍സിംഗ് കൊറിയോഗ്രാഫര്‍, ടീച്ചര്‍, ഒറേറ്റര്‍, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ശില്‍പകലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാണ് 75കാരനായ രഘുനാഥ് മൊഹപത്ര. 1959 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം രണ്ടായിരത്തില്‍ അധികം ശിഷ്യസമ്പത്തിനുടമയാണ്. പത്മ വിഭൂഷന്‍(2013), പത്മ ഭൂഷന്‍(2001), പത്മ ശ്രീ(1975) എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. 1964 ല്‍ തന്റെ 22-ാമത്തെ വയസില്‍ ശില്‍പകലയില്‍ നാഷണല്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. നിലവില്‍ ഒഡീഷ ലളിത് കലാ അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 55കാരനായ പ്രമുഖ ദളിത് നേതാവാണ് രാം ഷക്കല്‍. ഉത്തര്‍പ്രദേശിലെ റോബര്‍ട് ഗഞ്ച് പ്രവിശ്യയില്‍ നിന്നും മൂന്നുതവണ മത്സരിച്ച് പാര്‍ലമെന്റിലെത്തിയ നേതാവാണ് ഷക്കല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dalit leader Ram Shakal, RSS ideologue Rakesh Sinha among four nominated to Rajya Sabha, New Delhi, News, Politics, Prime Minister, President, Rajya Sabha, National.

Powered by Info News For You

Comments
Post a Comment