കള്ളനോട്ടടി സീരിയല്‍ നടിയും അമ്മയും റിമാന്‍ഡില്‍

തിരുവനന്തപുരം:(www.kasargodvartha.com 04/07/2018) കള്ളനോട്ടടി സീരിയല്‍ നടിയും അമ്മയും സഹോദരിയും റിമാന്‍ഡില്‍. കൊല്ലം മനയന്‍ കുളങ്ങര തിരുമുല്ലവാരം ഉഷസില്‍ രമാദേ വി(56)മക്കളായ സീരിയല്‍ നടി സൂര്യാ ശശികുമാര്‍ (36)ശ്രുതി (29) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മൂന്നു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയില്‍ നടത്തിയ കള്ളനോട്ട് വേട്ടയെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ലിയോസാം (44), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ച ക്കാനം കടിയന്‍കുല്‍ രവീന്ദ്രന്‍ (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

News, Thiruvananthapuram, Kerala, Top-Headlines, Remand,Serial actress and mother remanded for fake currency case

ഇവരെചോദ്യചെയ്തതില്‍ നിന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം മനസിലായത്. തുടര്‍ന്ന് നടിയുടെ വീട്ടില്‍ എത്തി റെയ്ഡ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും കള്ളനോട്ടും കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ച മെഷീനും കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു പേരെയും സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Remand,Serial actress and  mother remanded for fake currency case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?