പ്രശസ്ത ഗായകന്റെ പിതാവിനേയും ഇളയ മകനേയും മര്‍ദിച്ചു; വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ പരാതി

മുംബൈ: (www.kvartha.com 02.07.2018) പ്രശസ്ത ഗായകന്റെ പിതാവിനേയും ഇളയ മകനേയും മര്‍ദിച്ചെന്ന് കാട്ടി വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ പരാതി. മുംബൈ സ്വദേശിയും പ്രശസ്ത ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവുമായ രാജേന്ദ്ര കുമാര്‍ തിവാരിയാണു ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. നഗത്തിലെ ഷോപ്പിങ് മാളില്‍ വച്ച് കാംബ്ലിയുടെ ഭാര്യ തന്റെ മുഖത്ത് അടിച്ചെന്നും മകനെ കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. മാളിനുള്ളില്‍ പേരക്കുട്ടിയോടൊപ്പം നടക്കുന്നതിനിടയില്‍, ഒരു സ്ത്രീ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്നും രാജേന്ദ്ര കുമാര്‍ പരാതിയില്‍ പറയുന്നു.

Ankur Tiwari's Official Statement On Vinod Kambli's Wife's Scuffle With His Dad, Mumbai, News, Police, Complaint, Crime, Criminal Case, CCTV, Video, Allegation, National

ഉടന്‍തന്നെ മാളിന്റെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ഇളയമകനെയും കൂട്ടി സ്ത്രീയുടെ അടുത്തു ചെന്നപ്പോഴാണ് അവര്‍ വിനോദ് കാംബ്ലിയുടെ ഭാര്യയാണെന്നു മനസ്സിലായതെന്നും പറഞ്ഞ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് കാംബ്ലിയും ഭാര്യയും അംഗരക്ഷകരും ചേര്‍ന്നു തങ്ങളെ മര്‍ദിച്ചതെന്നും പറഞ്ഞു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാളില്‍ നടക്കുന്നതിനിടയില്‍ രാജേന്ദ്ര കുമാര്‍ തന്നെ ദുരുദ്ദേശപരമായി സ്പര്‍ശിച്ചെന്നു കാംബ്ലിയുടെ ഭാര്യ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ankur Tiwari's Official Statement On Vinod Kambli's Wife's Scuffle With His Dad, Mumbai, News, Police, Complaint, Crime, Criminal Case, CCTV, Video, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?