നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ ബെന്‍സ് കാറിലിടിച്ചു; വന്‍ അപകടം ഒഴിവായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.07.2018) നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ ബെന്‍സ് കാറിലിടിച്ചു. വന്‍ അപകടം ഒഴിവായി. ബുധനാഴ്ച ഇളമ്പച്ചിയിലാണ് സംഭവം. കാരോളം ഭാഗത്തു നിന്നു പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബെന്‍സ് കാറിലിടിച്ചത്.

പയ്യന്നൂര്‍ ഗ്രാന്‍ഡ് തേജസ് ഉടമ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇടിച്ചത്. ബെന്‍സ് കാറിനെ ഏതാനും വാര തള്ളിനീക്കിയ ശേഷമാണ് ഇടിച്ച കാര്‍ നിന്നത്. കാര്‍ പാടെ തകര്‍ന്നിട്ടുണ്ട്. രണ്ടു യാത്രക്കാര്‍ ഇതിനകത്തുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.

File Photo


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Trikaripur, Car, Car-Accident, Car hits Benz Car
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?