തലസ്ഥാനത്തെ മഴയുള്ള സന്ധ്യയില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്കുണ്ടായത് ഞെട്ടിക്കുന്ന ദുരനുഭവം

തിരുവനന്തപുരം: (www.kvartha.com 18.07.2018) സാമൂഹിക പ്രവര്‍ത്തക മിനി മോഹന് തിരുവനന്തപുരം നഗരത്തിലുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവത്തേക്കുറിച്ച് അവര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തേക്കും.

കഴിഞ്ഞ ദിവസം രാത്രി നിയമസഭാ മന്ദിരത്തിനു സമീപം പിഎംജി ജംഗ്ഷനില്‍ നിന്ന് പട്ടത്തേക്ക് പോകാന്‍ സന്ധ്യാ നേരത്ത് കനത്ത മഴയില്‍ ഓട്ടോറിക്ഷ വിളിച്ചപ്പോള്‍ ചോദിച്ചത് അഞ്ചിരട്ടി. 20 രൂപയുടെ സ്ഥാനത്ത് 100 രൂപ. കൈയില്‍ അത്രയും ഇല്ലാത്തതുകൊണ്ട് അവിടെത്തന്നെ നില്‍ക്കേണ്ടി വന്നു. ഇരുട്ട് കനത്തതോടെ ഉണ്ടായ ദുരനുഭവത്തിന്റെ ഞെട്ടിക്കുന്ന വിവരണമാണ് പോസ്റ്റില്‍.

Young female social worker attacked at capital city, Thiruvananthapuram, News, Facebook, Post, Police, Case, Family, Kerala

പൂര്‍ണരൂപം താഴെ:

തിരുവനന്തപുരം പി എം ജി 17 /7/2018 രാത്രി 9 .50. ഒരു സാമൂഹിക പ്രവര്‍ത്തകനേരിട്ട അനുഭവ കുറിപ്പ്. സ്വന്തം കുടുംബത്തോടൊ സൗഹൃദങ്ങളോടൊ ചെലവഴിക്കേണ്ട വിലപെട്ട സമയങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും കൊണ്ട് ഓടി നടക്കുന്നവരുടെ കയ്യില്‍ ചിലപ്പോള്‍ ആവശ്യത്തിനു സാമ്പത്തികം പോലും ഉണ്ടാകാറില്ല, അങ്ങനെ ആ ദിവസം എനിക്കു ഇന്നു വന്നു ചേര്‍ന്നു..

മഴയും കാറ്റും ഒക്കെയായി ലേറ്റായ എനിക്ക് പി.എംജിയില്‍ നിന്നും പട്ടത്തേക്കു വരുവാന്‍ സാധാരണ ഓട്ടോ ചാര്‍ജ് 20 രൂപ, ഇരട്ടിയായാല്‍ 40 രൂപ, വന്ന ഒരോ ഓട്ടോകാരനും 100 രൂപ ചോദിച്ചു. ഇല്ലാത്തതിനാല്‍ തന്നെ നാല്പതു രൂപയ്ക്ക് ഓടാമെങ്കില്‍ പോകാമെന്നു ഞാനും . മാറി മാറി ഒട്ടോയ്ക്ക് കൈ കാണിച്ചു ഞാന്‍..

നോക്കണം എം എല്‍ എ യുടെയും എം പിയുടെയും ഹൈമാസ് വിളക്കുകള്‍ തെളിയുന്നില്ല. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വഴിവിളക്കും ചത്ത റോഡില്‍ വാഹനത്തിന്റെ വെളിച്ചം മാത്രം. കുറച്ചു നേരം നിന്നതിനാല്‍ തന്നെ പിന്നാലെ ഒരു ഒന്നാം ലിംഗപുരുഷന്‍ അവിടെയെത്തി. 'കൂടുതല്‍ സ്‌നേഹിക്കാനൊന്നും ഇല്ല പറയുന്ന കാശു തരാന്ന് '.

അയ്യോ സുഹൃത്തേ വരാന്‍ ഇപ്പോള്‍ സമയമില്ലാത്ത, ശരീരം വില്‍ക്കാന്‍ വച്ചിട്ടില്ലാത്ത ഒരു സ്ത്രിയാണ്. നിങ്ങള്‍ മറ്റാരേലും അന്വേഷിക്കൂ എന്നു സ്‌നേഹപൂര്‍വം പറഞ്ഞു. ' നീയത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം. നിന്നേം കൊണ്ടേ പോകൂ എന്നുപറയുകയും മുന്നോട്ടാഞ്ഞു കൈയ്യിലൊരു പിടിയും .

വലതു കൈയ്യില്‍ ഇരുന്ന കുടനീട്ടി തലങ്ങും വിലങ്ങും കൊടുത്തിട്ടുണ്ട്. തലപൊട്ടിയിട്ടുണ്ട്. രണ്ടു ചവിട്ടുടീ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ആശുപത്രി അന്വേഷിച്ചുവരും. പോലിസിനെ വിളിക്കാന്‍ രാവിലെ ചാര്‍ജ് ചെയ്ത മൊബൈലിന്റെ ചാര്‍ജും തീര്‍ന്നു ഓഫ് ആയി . നൈറ്റ് പെട്രോളിംഗ് പോലും ഇല്ലാത്ത ഈ രാജകീയ (നിയമസഭാ മന്ദിരം അടുത്താണ് ) വീഥിയില്‍ ഇത്രയും ബോള്‍ഡായ നമ്മുക്ക് ഇതാണ് അവസ്ഥ. തല്ലി പോയതിന്റെ ഭീതി ഇതുവരെ ഒഴിഞ്ഞില്ല. കഷ്ടം സ്ത്രീയുടെ ദുരവസ്ഥ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Young female social worker attacked at capital city, Thiruvananthapuram, News, Facebook, Post, Police, Case, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?