ബീജിംഗില്‍ യു എസ് എംബസിക്ക് പുറത്ത് ബോംബ് സ്‌ഫോടനം

ബീജിംഗ്:  (www.kvartha.com 26.07.2018) ബീജിംഗില്‍ യു എസ് എംബസിക്ക് പുറത്ത് സ്‌ഫോടനമുണ്ടായതായി റിപോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ച ഒരു സ്ത്രീയെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നതിന്റെ ചിത്രങ്ങള്‍ സ്‌ഫോടന വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ചൈനീസ് വാര്‍ത്ത ഏജന്‍സിയായ ഗ്ലോബല്‍ ടൈംസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

World, China, US Embassy

യു എസ് എംബസിക്ക് പുറത്തുള്ള വാഹങ്ങള്‍ പോലീസ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഇതേസമയം തന്നെ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എംബസിയിലേയ്ക്കുള്ള റോഡുകള്‍ പോലീസ് ബ്ലോക്ക് ചെയ്തതായി മറ്റൊരു ദൃക്‌സാക്ഷി റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം വാര്‍ത്തകളോട് യു എസ് എംബസി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Chinese police took away a woman who sprayed herself with gasoline on Thursday in what was suspected to be a self-immolation attempt outside the US Embassy, the state-run Global Times reported, amid reports of an explosion.

Keywords: World, China, US Embassy 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?