മലയാളി യുവതിയെ മസ്‌കറ്റിലെത്തിച്ച് നഗ്‌നദൃശ്യം പകര്‍ത്തി നിരവധി പേര്‍ക്ക് കാഴ്ചവെച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് യുവതി
കൊല്ലം: (www.kvartha.com 10.07.2018) മലയാളി യുവതിയെ മസ്‌കറ്റിലെത്തിച്ച് നഗ്‌നദൃശ്യം പകര്‍ത്തി നിരവധി പേര്‍ക്ക് കാഴ്ചവെച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് വീട്ടമ്മ. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ യുവതിയാണ് പരാതിയുായി രംഗത്തെത്തിയത്. മസ്‌കറ്റിലെത്തിച്ച് നിരന്തരം പീഡനത്തിനിരയാക്കിയെന്നും എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.
ജോലി വാഗ്ദാനം ചെയ്താണ് ഇവരെ മസ്‌കറ്റിലെത്തിച്ചത്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും, ഭീഷണിപ്പെടുത്തി വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ബന്ധുക്കളായ സ്ത്രീകളാണ് തന്നെ ചതിച്ചത്. സംഭവം ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചാലുംമൂട് പോലീസിലാണ് പരാതി നല്‍കിയത്.
വീട്ടുജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ ബന്ധുക്കളായ സ്ത്രീകള്‍ ഖത്തറിലേക്ക് കൊണ്ടുപോയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഇവരെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. ഒമ്പതു മാസത്തോളം മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കാഴ്ച്ച വെച്ചുവെന്നും പരാതിയില്‍ പറയുന്നു.
ലൈംഗിക വൃത്തിയ്ക്ക് നിര്‍ബന്ധിതയായ യുവതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഇവര്‍ തട്ടിയെടുത്തു. പീഡനം സഹിക്കാനാകാതെ വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഇടപെടലില്‍ വിദേശ മലയാളികളാണ് യുവതിയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Muscat, Police, Molestation, Kerala, Photo, Allegation against police on Molestation case

Powered by Info News For You

Comments
Post a Comment