ഓണത്തിന് സഖാവ് ഷര്‍ട്ടും സഖാവ് സാരിയുമായി ഖാദി ബോര്‍ഡ്
തിരുവനന്തപുരം: (www.kvartha.com 27.07.2018) ഓണത്തിന് സഖാവ് ഷര്‍ട്ടും സഖാവ് സാരിയുമായി ഖാദി ബോര്‍ഡ്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ് ഉപാധ്യക്ഷയായിട്ടുള്ള ഖാദി ബോര്‍ഡാണ് ഓണത്തിന് പുതിയ തരം ഷര്‍ട്ടുകളുമായി രംഗത്തെത്തുക. മുന്‍പ് കോണ്‍ഗ്രസ് ഭരണ കാലത്ത് ഖാദി ബോര്‍ഡ് പുറത്തിറക്കിയ ലീഡര്‍ ഷര്‍ട്ടിന്റെ ചുവട് പിടിച്ചാണ് ശോഭന ജോര്‍ജിന്റെ തീരുമാനം.
ബോര്‍ഡിന്റെ ഉപാധ്യക്ഷയായി ശോഭന ജോര്‍ജ് സ്ഥാനമേറ്റടുത്ത ശേഷമുള്ള ആദ്യ ഓണത്തിന് തന്നെ വ്യത്യസ്തമായ നീക്കവുമായി രംഗത്തെത്തുകയും ചെയ്തു. മലായാളികളുടെ ഓണക്കോടി സഖാവ് ഷര്‍ട്ടുകളണിയിപ്പിച്ച് ആഘോഷിക്കാനാണ് പദ്ധതി. ഇതിന് പിന്നാലെ സഖാവ് സാരികളും രംഗത്തെത്തും.
ആറ് വ്യത്യസ്ത നിറങ്ങളിലാണ് ഷര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. പുറത്തിറക്കുന്ന ഷര്‍ട്ടുകള്‍ക്ക് മുന്‍ കാലങ്ങളില്‍ ഇറങ്ങിയ ലീഡര്‍ ഷര്‍ട്ടുകളെക്കാള്‍ മേന്മയാണ് ശോഭന ഉറപ്പ് തരുന്നത്. കോണ്‍ഗ്രസ് വിട്ട് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോയ ശോഭന ജോര്‍ജ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലാണ് ഇടത് പക്ഷത്തേക്ക് എത്തിയത്.
ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തിനായി അവര്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ നേടിയ വിജയത്തില്‍ ശോഭന ജോര്‍ജിനും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നതിനെ തുടര്‍ന്നാണ് അവരെ സിപിഎം സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായി നിയമിച്ചത്. ഇതിന് നന്ദിയായിട്ടാണ് ഇപ്പോള്‍ സഖാവ് ഷര്‍ട്ടുകള്‍ പുറത്തിറങ്ങുന്നത്.
ഇതിന്റെ വിപണനോദ്ഘാടനം നടത്തുന്നത് ബ്രാന്‍ഡ് അംബസിഡര്‍ തന്നെയാണ്. ആരായിരിക്കും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ചോദ്യത്തിന് സഖാവ് എന്നാണ് ഷര്‍ട്ടിന്റെ പേര് അപ്പോള്‍ അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സഖാവ് പിണറായി വിജയന്‍ തന്നെയാകും എന്നായിരുന്നു മറുപടി.

രാഷ്ട്രീയ നിലപാടുകളാണോ അങ്ങനെയൊരു പേരിലേക്ക് എത്തിച്ചത് എന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ചിന്തിക്കാമെന്ന മറുപടിയും നല്‍കി. ശോഭന ജോര്‍ജ് തന്നെ നേരിട്ടാണ് ഷര്‍ട്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ഓണത്തിന് ഷര്‍ട്ടുകള്‍ വിപണി കീഴടക്കും എന്ന് തന്നെയാണ് ശോഭനയുടെ പ്രതീക്ഷ. ഈ വരുന്ന ബുധനാഴ്ച മുതല്‍ ഷര്‍ട്ടുകള്‍ വിപണിയില്‍ എത്തി തുടങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sakhav shirt on Khadi board,Thiruvananthapuram, News, Politics, Onam, Business, CPM, Congress, Chief Minister, Pinarayi vijayan, Inauguration, Kerala, Video.

Powered by Info News For You

Comments
Post a Comment