മുന്നേറ്റത്തില്‍ സെര്‍ബിയന്‍ കരുത്ത്; സ്‌ട്രൈക്കര്‍ സ്ലാവിസ സ്‌റ്റോജെനോവിച്ച്; ബ്ലാസ്‌റ്റേഴ്‌സിന്റെ ജെന്റില്‍മാന്‍ ഫുട്‌ബോളര്‍, പ്രതിരോധത്തില്‍ 'ഗ്രേറ്റ് ഖാലി'യായി ഫ്രഞ്ച് താരം സിറിള്‍ കാലി

കൊച്ചി: (www.kvartha.com 08.07.2018) കേരള ബ്ലാസ്റ്റേഴ്‌സ് പല സീസണുകളിലും നേരിട്ട ഏറ്റവും വലിയ പ്രശ്‌നമാണ് മുന്നേറ്റ നിരയും മധ്യനിരയും കരുത്തില്ലാത്തത്. എല്ലാ സീസണുകളിലും പ്രതിരോധം ശക്തമായിരുന്നു. എന്നാല്‍ ഇത്തവണ മൂന്ന് ഫോര്‍മാറ്റിലും കരുത്തുറ്റ താരനിരയുമായാണ് മഞ്ഞപ്പട കളത്തിലിറങ്ങുന്നത്. മുന്നേറ്റത്തില്‍ കരുത്തുപകരാന്‍ സെര്‍ബിയന്‍ സ്‌ട്രൈക്കറെ ടീമിലെത്തിച്ചുകഴിഞ്ഞു.

സ്‌ട്രൈക്കര്‍ സ്ലാവിസ സ്‌റ്റോജെനോവിച്ച് ആണ് ബ്ലാസ്റ്റേഴ്‌സില്‍ സൈന്‍ ചെയ്തത്. സെര്‍ബിയന്‍ ക്ലബായ റാഡ്‌നിക്കില്‍ നിന്നാണ് ഈ 29 കാരന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. 2017 - 18 സീസണില്‍ റാഡ്‌നിക്കിന് വേണ്ടി 31 മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ നേടിയിട്ടുണ്ട്. സെക്കന്‍ഡ് സ്‌െ്രെടക്കറായും അറ്റാക്കിങ് മിഡ്ഫീല്‍ഡാറായും വിങ്ങറായും കളിക്കുന്ന സ്‌റ്റൊജനോവിച്ച് കഴിഞ്ഞ സീസണില്‍ ഒരു ഹാട്രിക്ക് നേടിയിരുന്നു. മികച്ച ഡ്രിബ്ലിങ് കഴിവാണ് ആണ് സ്‌റ്റോജെനോവിച്ചിനെ വ്യത്യസ്തനാക്കുന്നത്.

Kerala, Kochi, News, Kerala Blasters, Sports, Football, Players, India, ISL, ISL 2018: Kerala Blasters confirm signing of forward Slaviša Stojanović

കളിക്കളത്തില്‍ വളരെ കുറച്ച് ഫൗളുകള്‍ മാത്രമാണ് താരം നടത്തിയിട്ടുള്ളത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഇതുവരെ ചുവപ്പു കാര്‍ഡ് കണ്ടിട്ടില്ലെന്നതും ഒരു പ്രത്യേകതയാണ്. സഹതാരങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കളിക്കാരന്‍ കൂടിയാണ് സ്‌റ്റൊജനോവിച്ച്. ചില ഗ്രീക്ക് ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ പ്രതിരോധ താരം നെമഞ്ചാ പെസിച്ചിന്റെ ഇടപെടലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചതെന്നാണ് വിവരം.

ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാമത്തെ വിദേശ സൈനിംഗ് ആണ് ഇത്. പ്രതിരോധത്തില്‍ ഫ്രഞ്ച് താരം സിറിള്‍ കാലിയെ നേരത്തെ ടീമിലെത്തിച്ചിരുന്നു. ഇത് സന്ദേശ് ജിങ്കാന്‍ - അനസ് എടത്തൊടിക - ലാലു ലാല്‍റുവാത്താര അടങ്ങിയ മികച്ച ഇന്ത്യന്‍ പ്രതിരോധനിരയുള്ള ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യും. കൂടാതെ വിദേശ താരം പെസിച്ച്, ഇന്ത്യന്‍ യുവ താരങ്ങളായ അബ്ദുല്‍ ഹക്ക്, ലാല്‍ത്തകീമ തുടങ്ങിയവരുമുണ്ട്.

മധ്യനിരയിലും ടീം ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിലെ മിന്നും താരം കറേജ് പെക്കൂസണ്‍, ഉഗാണ്ടന്‍ താരം കസിറോണ്‍ കിസിറ്റോ, നോര്‍ത്ത് ഈസ്റ്റിന്റെ സൂപ്പര്‍ താരങ്ങളായ ഹോളിചരണ്‍ നാര്‍സരി, സെമിന്‍ലെന്‍ ദുംഗല്‍, സി കെ വിനീത്, സക്കീര്‍ മുണ്ടന്‍പാറ, മിലന്‍ സിംഗ് തുടങ്ങിയവരാണ് മധ്യനിര കാക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് പരിശീലന ക്യാമ്പ് അടുത്തദിവസം തന്നെ ആരംഭിക്കും. ജൂലൈ പത്തോടെ ഇന്ത്യന്‍ താരങ്ങള്‍ കൊച്ചിയിലെ ക്യാമ്പിലേക്കെത്തിത്തുടങ്ങും. വിദേശ താരങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ ടീമിന്റെ ഭാഗമാകും. മറ്റു ടീമുകളെല്ലാം ക്യാമ്പ് ആരംഭിക്കും മുമ്പേ ഇത്തവണ ടീമിനെ ഒന്നിച്ചു ചേര്‍ക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Kerala Blasters, Sports, Football, Players, India, ISL, ISL 2018: Kerala Blasters confirm signing of forward Slaviša Stojanović
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?