പാഴ്‌സലിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഹോട്ടലുടമയെ കസ്റ്റമര്‍ വെടിവച്ചു

ലക്‌നൗ: (www.kvartha.com 30.07.2018) പാഴ്‌സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ കസ്റ്റമര്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. ഹോട്ടല്‍ ഉടമസ്ഥനായ അലോക് ആര്യക്കാണ് വെടിയേറ്റത്. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന അലോകിന് നേരെ യാതൊരു പ്രകോപനവും കൂടാതെ എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

നെഞ്ചില്‍ മൂന്ന് തവണ വെടിയേറ്റ അലോകിനെ ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

Discussion over Parcel; customer gun attacked owner of the hotel, Hotel, Attack, Gun attack, Police, Probe, CCTV, hospital, Injured, Treatment, Probe, National

അതേസമയം അക്രമത്തിന് പിന്നില്‍ ഹോട്ടലില്‍ നടന്ന തര്‍ക്കമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സുല്‍ത്താന്‍പൂരിലെ പ്രമുഖ വ്യവസായ സമുദായത്തിലെ നേതാവ് കൂടിയാണ് അലോക് ആര്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Discussion over Parcel; customer gun attacked owner of the hotel, Hotel, Attack, Gun attack, Police, Probe, CCTV, hospital, Injured, Treatment, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?