അടിപിടിക്കേസില്‍ പ്രതിയായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 06.07.2018) അടിപിടിക്കേസില്‍ പ്രതിയായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ ലത്വീഫ് എന്ന ചുക്ര ലത്വീഫിനെ (35)യാണ് കുമ്പള എസ് ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച ഉപ്പള ടൗണില്‍ വെച്ചാണ് ലത്വീഫിനെ പോലീസ് പിടികൂടിയത്. 2015ലെ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഉപ്പളയിലെ കടയില്‍ കയറി വ്യാപാരിയെ ആക്രമിച്ച സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലും ലത്വീഫിനെതിരെ ഒരു കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, arrest, Police, Uppala, Crime, Assault, Attack, court, Warrant case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?