ലോകകപ്പിലെ മണ്ടന്‍ തന്ത്രങ്ങള്‍ക്ക് അര്‍ജന്റീന പരിശീലകന്‍ സാംപോളിക്ക് 'റെഡ് കാര്‍ഡ്'; ഇനി മുന്‍ ബാഴ്‌സലോണ താരം
ബ്യൂണസ് ഐറീസ്: (www.kvartha.com 04.07.2018) ലോകകപ്പിലെ മണ്ടന്‍ തന്ത്രങ്ങള്‍ കാഴ്ചവെച്ച അര്‍ജന്റീന പരിശീലകന്‍ സാംപോളിക്ക് 'റെഡ് കാര്‍ഡ്'. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു. സാംപോളിയുടെ മണ്ടന്‍ ഫോര്‍മാഷനും സബ്സ്റ്റിറ്റിയൂഷനുമാണ് ക്രൊയേഷ്യയ്‌ക്കെതിരെ കനത്ത തോല്‍വിക്ക് കാരണം.
ഇതോടെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകി. അതേസമയം മുന്‍ ബാഴ്‌സലോണ പരിശീലകനും താരവുമായിരുന്ന പെപ് ഗ്വാര്‍ഡിയോളയെ ടീം നോട്ടമിടുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് പെപ്പ് ഗാര്‍ഡിയോള. 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ പരിശീലകനായിരുന്നു.
അതിനിടെ അര്‍ജന്റീനയെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇതിഹാസ താരം മാറഡോണ രംഗത്തെത്തി. എന്നാല്‍ ഈ വാഗ്ദാനം അസോസിയേഷന്‍ നിരാകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഓരോ വര്‍ഷവും 83 കോടി രൂപയോളം വാഗ്ദാനം ചെയ്താണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഗാര്‍ഡിയോളക്കായി ചരടു വലിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലും അര്‍ജന്റീനയിലും കളിക്കുന്ന സെര്‍ജിയോ അഗ്യൂറോയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഗാര്‍ഡിയോള വരുന്നത് മെസ്സിയുടെ കൂടി സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ 2021 വരെ ഗാര്‍ഡിയോളക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുണ്ട്. അതുകൊണ്ടു തന്നെ സിറ്റിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവേണം ഗാര്‍ഡിയോളക്ക് അര്‍ജന്റീനയുടെ പരിശീലക കുപ്പായമണിയാന്‍. അത് കൊണ്ട് തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലപാട് കൂടി അറിയാന്‍ കാത്തിരിക്കുകയാണ് അര്‍ജന്റീന.
Keywords: World, News, Argentina, Sports, Barcelona, Football, World Cup, Fifa, Leonal Messi, Argentina ‘ready to offer’ Pep Guardiola mega money to take over

Powered by Info News For You

Comments
Post a Comment