വില്ലേജ് ഓഫീസ് അവധി ദിവസം രാത്രിയും തുറന്നു കിടക്കുന്നത് കണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറി; ചെങ്കല്‍ക്വാറി ഉടമയും സ്വത്തു ബ്രോക്കറും രേഖകളുമായി ഇറങ്ങിയോടി, വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഎം

മഞ്ചേശ്വരം: (www.kasargodvartha.com 24.07.2018) വില്ലേജ് ഓഫീസ് അവധി ദിവസം രാത്രിയും തുറന്നു കിടക്കുന്നത് കണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചുകയറി. സിപിഎം പ്രവര്‍ത്തകരെ കണ്ട് ഓഫീസിലുണ്ടായിരുന്ന ചെങ്കല്‍ക്വാറി ഉടമയും സ്വത്തു ബ്രോക്കറും രേഖകളുമായി ഇറങ്ങിയോടി. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുള്ള കുടാല്‍ മേര്‍ക്കള വില്ലേജ് ഓഫീസ് രാത്രിയും പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബി.എ ബഷീറും പ്രവര്‍ത്തകരും വില്ലേജ് ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു.

വാതില്‍ അടച്ച് മണല്‍ മാഫിയയ്ക്കും ചെങ്കല്‍ മാഫിയയ്ക്കും വേണ്ടി ചില രേഖകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു വില്ലേജ് അസിസ്റ്റന്റും ക്ലര്‍ക്കുമെന്ന് ബി.എ ബഷീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അവധി ദിനത്തില്‍ പോലും മാഫിയ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും വില്ലേജ് ഓഫീസില്‍ ചെയ്തു കൊടുക്കുകയാണെന്നും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

ഞായറാഴ്ച പകല്‍ മുഴുവന്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രിയിലും ഇവര്‍ക്കു വേണ്ടിയുള്ള കടലാസ് ജോലികള്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തിക്കൊടുക്കാന്‍ ഓടിയെത്താറുള്ള വില്ലേജ് അധികൃതര്‍ സാധാരണക്കാര്‍ സ്ഥലം അളക്കാനോ സ്ഥലത്തിന്റെ സ്‌കെച്ച് ആവശ്യപ്പെട്ടാലോ ഒരാഴ്ചയും അതിലധികവും സമയമെടുക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

തഹസില്‍ദാരുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമം. സാധാരണക്കാര്‍ ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ പലതവണ നടത്തിപ്പിക്കുന്ന അധികൃതര്‍ മാഫിയകള്‍ക്ക് നിമിഷനേരം കൊണ്ട് എല്ലാം ചെയ്തു കൊടുക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഒരു നിയമവും മാഫിയകള്‍ക്ക് മറ്റൊരു നിയമവുമാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ ചെയ്തുകൊടുക്കുന്നതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Village Office, CPM, Village office opened in Night; CPM Volunteers questioned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?