ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ലാഹോറില്‍: (www.kvartha.com 22.07.2018) ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖൈബറിലുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്റെ തെഹിരിക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇക്രാമുല്ലാഹ് ഗാന്ധ്പൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുന്‍ കൃഷി മന്ത്രി കൂടിയായിരുന്നു കൊല്ലപ്പെട്ട ഇക്രാമുല്ലാഹ്. നിയമ മന്ത്രിയായിരുന്ന സഹോദരന്‍ സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇക്രാമുല്ലാഹ് മന്ത്രിയായത്.


ബുധനാഴ്ചയാണ് പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ ലാഹോറില്‍ തടവു ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Cricket, Murder, Crime, Suicide Bomber, Imran Khan, Death, Pakistan, PTI candidate Ikramullah Gandapur killed in suicide attack in DI Khan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?