കുളത്തില്‍ വീണ രണ്ടു കൂട്ടുകാര്‍ക്ക് അഞ്ചുവയസുകാരന്റെ മനസാന്നിധ്യത്തില്‍ പുതുജന്മം


മുളിയാര്‍ (www.evisionnews.co): അഞ്ചു വയസുകാരന്റെ സന്ദര്‍ഭോജിത ഇടപെടലില്‍ സമപ്രായക്കാരായ രണ്ടുകുട്ടികള്‍ക്ക് പുനര്‍ജന്മം ലഭ്യമായ ആശ്വാസത്തിലാണ് തൈവളപ്പ് ഗ്രാമം. ഒപ്പം പ്രദേശത്തെ കൊച്ചുബാലന്‍ രക്ഷകനായി താരമായതിന്റെ അഭിമാനവും. ശനിയാഴ്ച ഉച്ചക്ക് രണ്ടരമണിയോടെയാണ് സംഭവം. മല്ലം തൈവളപ്പിലെ മുനീറിന്റെ മകന്‍ ബാസിം സമാന്‍, സഹോദരന്‍ ആരിഫിന്റെ മകന്‍ അബ്ദുല്‍ ഷാമില്‍ എന്നിവര്‍ പന്തെടുക്കുന്നതിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട സൈനുദ്ധീന്റെ മകന സൈനുല്‍ ആബിദീന്‍ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടുകയും ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. മൂവരും യു.കെ.ജി വിദ്യാര്‍ത്ഥിയാണ്.

ഇരുപത് അടിതാഴ്ചയുള്ളതാണ് ആള്‍മറയില്ലാത്ത കുളം. മല്ലംവാര്‍ഡ് വികസന സമിതി തൈവളപ്പില്‍ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. നാട്ടുകാരുടെ ഉപഹാരം ഡി.വൈ.എസ്.പിയും പുഞ്ചിരി മുളിയാറിന്റെ ഉപഹാരം സെക്രട്ടറി ഹസൈനവാസും വികസന സമിതിയുടെ ഉപഹാരം മാധവന്‍ നമ്പ്യാരും സൈനുല്‍ ആബിദിന് കൈമാറി.

വേണുകുമാര്‍ അമ്മങ്കോട്, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് റാവു, ഹമീദ് സുലൈമാന്‍മല്ലം, ഷരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷഫീഖ് ആലൂര്‍, ബി.കെ റംഷാദ്, ബി.കെ ശാഫി ബോവിക്കാനം, രാജേഷ് ബാവിക്കര, അബ്ദുല്‍ റഹിമാന്‍ തൈവളപ്പ്, ബഷീര്‍ തൈവളപ്പ്, താജുദ്ധീന്‍ അമ്മങ്കോട്, നസീര്‍, അബ്ബാസ്, ഇഖ്ബാല്‍ ഇസത്ത് പ്രസംഗിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?