ജെ ഇ ഇ മെയിന്‍, നീറ്റ് എന്നിവ ഇനി വര്‍ഷത്തില്‍ രണ്ട് തവണ; സിലബസും മറ്റ് കാര്യങ്ങളുമെല്ലാം പഴയതു പോലെ തന്നെ

ന്യൂഡല്‍ഹി: (www.kvartha.com 07.07.2018) ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ, അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് (നീറ്റ്) എന്നിവ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) എന്ന പേരില്‍ പുതിയ സംവിധാനം രൂപീകരിക്കാനും തീരുമാനമായി. കേന്ദ്ര വിദ്യാഭ്യസമന്ത്രി പ്രകാശ് ജാവദേക്കര്‍ ഡെല്‍ഹിയില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

യു.ജി.സി നെറ്റ്, സി മാറ്റ് പരീക്ഷകളും എന്‍.ടി.എ ആയിരിക്കും നടത്തുക. നിലവില്‍ സി.ബി.എസ്.ഇയാണ് ജെ.ഇ.ഇയും നീറ്റും നടത്തിവരുന്നത്. അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്‍.ടി.എയ്ക്ക് 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

New Agency To Conduct JEE Main, NEET Exams Twice From Next Year, New Delhi, News, Education, Students, Press meet, Minister, Examination, National

എന്‍.ടി.എയുടെ രൂപീകരണം ഏതാണ്ട് 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതോടൊപ്പം ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.ഇ.ഇ പരീക്ഷകള്‍ ജനുവരിയിലും ഏപ്രിലുമായും നീറ്റ് ഫെബ്രുവരിയിലും മേയിലുമായുമാണ് നടക്കുക. ഈ രണ്ട് പരീക്ഷകളില്‍ ഏതിനാണോ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നത് അത് പ്രവേശനത്തിന് പരിഗണിക്കും. എന്നാല്‍ സിലബസും മറ്റ് കാര്യങ്ങളുമെല്ലാം പഴയതു പോലെ തന്നെയായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Agency To Conduct JEE Main, NEET Exams Twice From Next Year, New Delhi, News, Education, Students, Press meet, Minister, Examination, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?