പോലീസ് സ്റ്റേഷനില്‍ കയറി എസ് ഐയെ മര്‍ദ്ദിച്ച കാസര്‍കോട്ടെ യുവതി അറസ്റ്റില്‍; യുവതി പ്രകോപിതയായത് വാറണ്ട് പുറപ്പെടുവിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്യാത്തതിന്

പയ്യന്നൂര്‍: (www.kasargodvartha.com 04.07.2018) വിവാഹ മോചനക്കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി എസ് ഐയെ മുഖത്തടിക്കുകയും പേപ്പര്‍ വെയ്റ്റ് കൊണ്ട് എറിഞ്ഞു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഉദുമ സ്വദേശിനി ദിവ്യയാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയത്.

യുവതിയും തളിപ്പറമ്പ് ബക്കളം സ്വദേശിയായ ഭര്‍ത്താവും തമ്മില്‍ വിവാഹ മോചനക്കേസ് നിലവിലുണ്ട്. ഇതില്‍ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിവ്യ പലപ്പോഴും പോലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കാറുണ്ട്.

ബുധനാഴ്ച രാവിലെ എസ് ഐ യുടെ മുന്നിലെത്തിയ ദിവ്യ ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത രണ്ട്് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യറാക്കുകയായിരുന്ന എസ് ഐ വിനുമോഹന്‍ സംഭവം വനിതാ ഡസ്‌ക്കില്‍ പറയാനോ അതല്ലെങ്കില്‍ കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതിപ്പെടാനോ ആവശ്യപ്പെട്ടപ്പോഴാണ് ദിവ്യ  എസ് ഐയുടെ യൂനിഫോമില്‍ പിടിച്ച്  മുഖത്തടിച്ചത്. യുവതിക്കെതിരെ എസ് ഐയുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ദിവ്യയെ ഉച്ച കഴിഞ്ഞ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Police, Kasaragod, Kerala, Woman, Police Station, Attack
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?