അനിയന്ത്രിത വെള്ളപ്പൊക്കം കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകത മൂലം
ഹരിപ്പാട്: (www.kvartha.com 24.07.2018) അനിയന്ത്രിത ജലപ്രളയം മൂലം കുട്ടനാടന്‍ ജനത ദുരിതം പേറേണ്ടി വന്നത് കുട്ടനാട് പാക്കേജ് പദ്ധതി നടത്തിപ്പിലെ അപാകത മൂലമെന്ന് പരക്കെ ആക്ഷേപം. വിദര്‍ഭ മോഡലില്‍ വിഭാവനം ചെയ്ത കര്‍ഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്പതിന പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണത്തിനും കായലുകളും തോടുകളും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനുമായിരുന്നു മുന്‍ഗണന.
കായല്‍, നദികള്‍, തോടുകള്‍ എന്നിവയോട് ചേര്‍ന്നു കിടക്കുന്ന 397 പാടശേഖരങ്ങളെയാണ് പരാമര്‍ശിച്ചിട്ടുള്ളത് . ഈ പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ പത്തടി വീതിയില്‍ മതിയായ ഉയരത്തില്‍ കാര്യക്ഷമമായി നിര്‍മ്മിച്ചിരുന്നെങ്കില്‍ കിഴക്കന്‍ വെള്ളം നദികളിലൂടെ അറബിക്കടലില്‍ പതിക്കുമായിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിനനുസരിച്ച് നദികളിലും കായലുകളിലും ആഴം കൂട്ടിയിരുന്നെങ്കില്‍ പ്രത്യക്ഷത്തിലുള്ള വന്‍ ജലപ്രളയത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നു.
ജലാശയങ്ങളുടെ ആഴം കുറഞ്ഞത് വഴി ഒഴുകിയെത്തുന്ന വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നദികളും കായലുകളും വെളളത്തെ പുറം തളളിയതാണ് വന്‍ ദുരിതത്തിന് കാരണമായത്. പുറംബണ്ടുകളുടെ ദൈര്‍ഘ്യത്തെ സംബന്ധിച്ച് പഠനം നടത്തുകയും അതിന് അനുസരിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് തുക വകയിരുത്തുകയും ചെയ്തിരുന്നു. 836 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.
പദ്ധതി പ്രാവര്‍ത്തികമായിരുന്നെങ്കില്‍ ഉദ്ദേശിച്ച ഫലം കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നാണ് കാര്‍ഷിക മേഖലയിലെ നിരീക്ഷകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ജനപ്രതിനിധികളെയോ കര്‍ഷക പ്രതിനിധികളെയോ സഹകരിപ്പിക്കാതെ ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മില്‍ നടത്തിയ അവിശുദ്ധ കൂട്ടുകെട്ടാണ് കുട്ടനാടിന്റെ അകാല ചരമത്തിന് കാരണമായത്. ജനവാസമില്ലാത്ത കായല്‍ നിലങ്ങളില്‍ പയല്‍ ആന്റ് സ്ലാബ് സംവിധാനത്തിലുടെ കോടികള്‍ വെള്ളത്തില്‍ മുക്കിയപ്പോള്‍ പ്രതിരോധത്തിന് യാതൊരു സംവിധാനവും ഇല്ലായിരുന്നു.
ജനവാസ കേന്ദ്രങ്ങളിലാകട്ടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പഴി തീര്‍ക്കല്‍ മാത്രമായി. ജനവാസ കേന്ദ്രങ്ങളിലെ പാടശേഖരങ്ങളില്‍ പുറംബണ്ട് നിര്‍മ്മിച്ചിരുന്നെങ്കില്‍ കൃഷിക്ക് സംരക്ഷണം ലഭ്യമാകുന്നതിനൊപ്പം വെള്ളപ്പൊക്കത്തില്‍ നിന്നും പ്രദേശവാസികള്‍ക്ക് മുക്തിയും ലഭിക്കുമായിരുന്നുവെന്നും ദുരിതബാധിതരായ നാട്ടുകാര്‍ പറയുന്നു. 836 കോടിയില്‍ 637 കോടി രൂപയും ഈ മേഖലയില്‍ പ്രയോജന രഹിതമായാണ് ചില വഴിച്ചതെന്നും ആരോപണമുണ്ട്.
കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിയുടെ അനുവദിച്ച തുകയില്‍ നിന്നും വകമാറ്റിയും ചിലവഴിച്ചു . ഓണാട്ടുകര മേഖലയിലും ഒപ്പം പൊതുകുളങ്ങളും പള്ളിക്കുളങ്ങളും ചുറ്റുപാടും കല്ല് കെട്ടി മോടി കൂട്ടുന്നതിനും, താറാവ് , കോഴി, എരുമ എന്നിവയെ പാക്കേജില്‍ പെടുത്തി വിതരണം ചെയ്യുന്നതിനും തുക വിനിയോഗിച്ചു. ഇതില്‍ വന്‍ അഴിമതി നടന്നതായി അന്നുതന്നെ ആരോപണങ്ങള്‍ നടന്നിരുന്നു.
അന്വേഷിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെ അഴിമതി നടത്തിയതിനാല്‍ ആരോപണങ്ങള്‍ ആവിയായി മാറി 2008 ല്‍ ആരംഭിച്ച പദ്ധതി 2014ല്‍ അവസാനിക്കുമ്പോള്‍ അനുവദിച്ച തുക പോലും വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കൃഷി വകുപ്പിന് അനുവദിച്ച 200 കോടിയും ഫലപ്രാപ്തിയില്‍ എത്തിച്ചില്ല . 56 കോടി രൂപ കൊയ്ത്തു യന്ത്രം വാങ്ങുന്നതിനൊഴിച്ചാല്‍ ബാക്കി തുക നഷ്ടപ്പെടുത്തി കളയുകയായിരുന്നു.
വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയത് പാക്കേജിന് മുമ്പേ കുട്ടനാട്ടില്‍ നടന്ന അശാസ്ത്രീയമായി പാലങ്ങളുടേയും കലുങ്കുകളുടേയും നിര്‍മാണമാണ് . തോടുകളുടെ വീതി കുറച്ച് കലുങ്കുകളും പാലങ്ങളും നിര്‍മ്മിച്ചത് വഴി ഉള്‍പ്രദേശങ്ങളിലെ വെള്ളം നദികളിലേക്കും കായലുകളിലേക്കും ഒഴുകിയെത്തുന്നതിന് തടസമായി . കുട്ടനാടിന്റെ ഭൂമിശാസ്ത്ര മറിയാത്ത ഉദ്യോഗസ്ഥരും കോര്‍പറേറ്റ് കരാറുകാരും ഒന്നിച്ചത് കുട്ടനാടിന് ശാപമായെന്നും അതിന്റെ പരിണിത ഫലമാണ് കുട്ടനാട്ടുകാര്‍ അനുഭവിക്കുന്നതെന്നും വിലയിരുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uncontrolled floods due to malfunction of Kuttanad Package, Alappuzha, Flood, Report, Probe, Corruption, Allegation, Farmers, Agriculture, Natives, Study, River, Lifestyle & Fashion, News, Local-News, Kerala.

Powered by Info News For You

Comments
Post a Comment