ഇവരും മനുഷ്യരാണ്....എന്നാല്‍ ആര് കാണാന്‍? മലിനജലത്തിന് നടുവില്‍ മൂന്ന് കുടുംബങ്ങള്‍!

ചെങ്ങന്നൂര്‍: (www.kvartha.com 03.07.2018) കണ്ണുളളവര്‍ കാണൂ...ഇവരും മനുഷ്യരാണ്.. കരുണയില്ലാത്ത അധികൃതരുടെ അനാസ്ഥമൂലം ജീവിതം മലിനജലത്തിന് നടുവിലായിപ്പോയ പാവം കുടുംബങ്ങള്‍.. ഒന്നും രണ്ടുമല്ല രണ്ടരപതിറ്റാണ്ടിന്റെ ദുരിത ജീവിതമാണ് ഇവര്‍ക്കു പറയാനുളളത്. മനുഷ്യാവകാശവും പൗരാവകാശവും നിഷേധിക്കപ്പെട്ട് ഗതികേടിലായതിന്റെ, അധികൃതരുടെ ക്രൂരമായ അനാസ്ഥയുടെ, പാവങ്ങളായിപ്പോയതുകൊണ്ട് മാത്രം അനുഭവിക്കേണ്ടി വരുന്ന കൊടും ക്രൂരതയുടെ.. അവകാശ ലംഘനത്തിന്റെയെല്ലാം പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍.

ചെങ്ങന്നൂര്‍ നഗരസഭയുടെ ഹൃദയഭാഗത്ത് പെരുംകുളം പാടത്തിനോട് ചേര്‍ന്ന് താമസമാക്കിയിട്ടുളള പടിപ്പുരക്കല്‍ (വാഴയില്‍) മൂന്നു കുടുംബാംഗങ്ങളാണ് മലിനജലത്തിനു നടുവില്‍ വര്‍ഷങ്ങളായി ദുരിത ജീവിതവും പേറി കഴിയുന്നത്. മാറി മാറി വരുന്ന ഭരണ അധികൃതരുടെ കനിവിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി മടുത്ത പടിപ്പുരക്കല്‍ കുടുംബാംഗങ്ങള്‍ക്ക് ഇന്ന് ജീവിതത്തോടുതന്നെ നിസ്സംഗഭാവമാണ്. നിയമവും നീതിയുമൊന്നും പാവങ്ങള്‍ക്കുളളതല്ലെന്ന് ഇവര്‍ പറയുന്നു.

Padipurakkal families lives in dirty place, Family, News, Municipality, Health, Health & Fitness, Complaint, Food, House, Kerala

വര്‍ഷങ്ങളായി മലിനജലത്തിലൂടെ സഞ്ചരിക്കുന്നതുമൂലം ഇവരുടെ കൈകാലുകള്‍ ചൊറിഞ്ഞു തടിച്ച് നീരുവെച്ചനിലയിലാണ്. പലര്‍ക്കും ഗുരുതര രോഗങ്ങള്‍ ബാധിച്ചു. മുന്‍പ് പതിനഞ്ചില്‍പരം അംഗങ്ങളുണ്ടായിരുന്ന ഈ വീടുകളില്‍ ഇന്ന് അവശേഷിക്കുന്നത് നാലുപേര്‍ മാത്രം. അസുഖ ബാധിതരായ പലരും ഇന്ന് വാടകവീട്ടിലും ബന്ധുവീടുകളിലുമായാണ് കഴിയുന്നത്. ഇത് വിറ്റിട്ട് മറ്റെവിടെ എങ്കിലും പോകാമെന്നു വിചാരിച്ചാലും അത് ഒരിക്കലും നടപ്പാവുകയുമില്ല. വാങ്ങാനും ആളില്ല .

തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം വീടിനു ചുറ്റും വീടിനുളളിലും മലിനജലം നിറഞ്ഞതോടെ ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഒന്നും സാധിക്കാത്ത അവസ്ഥയാണ്. ശൗചാലയങ്ങളടക്കം വെളളത്തിലായതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങള്‍. നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന പെരുങ്കുളംപാടത്ത് വെളളംകയറിയതോടെ ഇവിടെ നിക്ഷേപിച്ചിരുന്ന മാലിന്യം വെളളത്തിലൂടെ ഈ വീടുകളിലേക്കാണ് ഒഴുകി എത്തുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇവിടേക്ക് തളളുന്നതുമൂലം വെളളത്തിന് രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്.

പാടത്തിന് ചുറ്റും കാടുകയറി കിടക്കുന്നതിനാല്‍ വെളളം പൊങ്ങിയതോടെ വീടുകളില്‍ പാമ്പിന്റെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. മാത്രമല്ല ഇവരുടെ കിണറും, ശൗചാലയവുമെല്ലാം വെളളത്തിനടിയിലാണ്. ഇത് കടുത്ത രോഗഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
പെരുങ്കുളം പാടത്തെ മാലിന ജലം കൂടാതെ വെട്ടുതോട്ടിലെ മാലിന്യവും ഈ ഭാഗത്തേക്കാണ് എത്തിച്ചേരുന്നത്.

സ്വകാര്യ വ്യക്തി ഇവിടെ മതില്‍ കെട്ടി അടച്ചതിനാല്‍ വേനല്‍ക്കാലത്തും നീരൊഴുക്ക് നിലച്ച് മലിനജലം ഇവിടെ കെട്ടിക്കിടക്കുകയാണ്. പ്രതിഷേധം രൂക്ഷമായതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വെളളം ഉയരുമ്പോള്‍ പമ്പ് ചെയ്ത് വെട്ടുതോട്ടിലേക്ക് വെളളം ഒഴുക്കാനായി മോട്ടോറും മോട്ടോര്‍ പുരയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതും പ്രവര്‍ത്തനക്ഷമമല്ല. മോട്ടോര്‍ പുര കാടുകയറിയ നിലയിലുമാണ്. പുതിയ മോട്ടര്‍ സ്ഥാപിക്കാന്‍ നഗരസഭാ വര്‍ഷാവര്‍ഷം ബജറ്റില്‍ തുക വകയിരുത്തും. എന്നാല്‍ ഒന്നും നടക്കില്ല.

കുടുംബങ്ങളുടെ ദുരിതസ്ഥിതി കണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാരും, ചില സാമൂഹ്യ സംഘടനയും ചേര്‍ന്ന് ഇവര്‍ക്ക് വീട്ടിലേക്കെത്താന്‍ കാറ്റാടിക്കഴയും പലകയും ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മ്മിച്ച് നല്‍കി. ഈ ചെറിയപാലത്തിലൂടെ ഒരാളുടെ വീട്ടിലേക്ക് എത്താമെങ്കിലും മറ്റുളളവരുടെ വീട്ടിലേക്ക് പോകണമെങ്കില്‍ വീണ്ടും മുട്ടറ്റം മലിന ജലത്തിലൂടെ നടക്കണം. പഴകി ദ്രവിച്ച് ഏതു നിമിഷവും മലിനജലത്തില്‍ വീഴാവുന്ന ഇതിലൂടെ നടന്നാണ് വീട്ടുകാര്‍ പുറത്തേക്ക് എത്തുന്നത്.

പെരുകുളം പാടം സ്‌റ്റേഡിയത്തിനായി മണ്ണിട്ട് നികത്തിയതും വെട്ടുതോട് സ്വാകാര്യ വ്യക്തികള്‍ കൈയ്യേറി കെട്ടിയടക്കുകയും ചെയ്തതോടെയാണ് പടിപ്പുരക്കല്‍ കുടുംബങ്ങളുടെ ദുരിതം ആരംഭിച്ചത്. മാത്രമല്ല സമീപത്തെ പുറമ്പോക്ക് ഭൂമിയും തോടുകളും സ്വകാര്യ വ്യക്തികള്‍ കൈയ്യേറി മണ്ണിട്ടു നികത്തുകയും ചെയ്തു. കൈയ്യേറ്റം ഒഴിപ്പിക്കേണ്ടവര്‍ പണത്തിനും മറ്റ് സ്വാധീനങ്ങള്‍ക്കും വഴങ്ങി കണ്ടില്ലെന്നു നടിച്ചതോടെ മൂന്നുകുടുംബങ്ങള്‍ ദുരിതക്കയത്തിലേക്ക് എന്നന്നേക്കുമായി വീഴുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Padipurakkal families lives in dirty place, Family, News, Municipality, Health, Health & Fitness, Complaint, Food, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?