തുടങ്ങും മുമ്പെ തന്നെ റിലയന്‍സ് ജിയോ സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി; മോഡി അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന് കോണ്‍ഗ്രസ് ; വിവാദം കടുക്കുന്നു
ന്യൂഡല്‍ഹി: (www.kvartha.com 10.07.2018) ഇനിയും ആരംഭിച്ചിട്ടില്ലാത്ത റിലയന്‍സ് ജിയോ സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി നല്‍കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. മോഡി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോഡിക്കെതിരെ രംഗത്തെത്തിയത്.
'ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും മുകേഷിനും നിതയ്ക്കും ശ്രുതി പാടുകയാണ്. ഇനിയും വെളിച്ചം കാണാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കി കൊണ്ടാണ് അവര്‍ അത് തെളിയിച്ചിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും' കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി മൂന്ന് വീതം സ്ഥാപനങ്ങള്‍ക്കാണ് മാനവവിഭവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നല്‍കിയത്. ഡെല്‍ഹി ഐ.ഐ.ടികളും ബംഗളൂരു ഐ.ഐ.എസ്.സിയുമാണ് പദവി നേടിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനെ കൂടാതെ ബിറ്റ് സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഇടം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Given Tag of 'Eminence' by Modi Govt, Reliance's Jio Institute Doesn't Even Exist Yet,New Delhi, News, Politics, Controversy, Twitter, Criticism, Prime Minister, Narendra Modi, Business, Technology, Jio, Reliance, National, Education.
Powered by Info News For You

Comments
Post a Comment