ഉന്നാവോ ബലാത്സംഗക്കേസ്: ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം

ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗറിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബലാത്സംഗക്കേസില്‍ എം.എല്‍.എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി അഭ്യര്‍ത്ഥിച്ച് ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കുല്‍ദീപ് സെനഗര്‍ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എം.എല്‍.എക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി എടുത്തില്ല. തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും എം.എല്‍.എയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ സംഭവം പുറത്തറിയുകയും ദേശീയ ശ്രദ്ധനേടുകയും ചെയ്തു. വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേസ് സി.ബി.ഐക്ക് കൈമാറാന്‍ യു.പി. സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനിടെ പോലീസ് അറസ്റ്റു ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെടുകയും ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?