ചെര്‍ക്കളം അബ്ദുല്ലയുടെ സംസ്‌ക്കാരം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ

കാസര്‍കോട്: (www.kasargodvartha.com 27.07.2018) അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സംസ്‌ക്കാരം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. വൈകീട്ട് ആറ് മണിക്ക് ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്‌ക്കാരം നടക്കുക.

ഔദ്യോഗിക ബഹുമതി നല്‍കുന്നതിനായി ജില്ലാ പോലീസ് ചീഫിനും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കിയതായി ആര്‍.ഡി.ഒ. അബ്ദുല്‍ സമദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. ദേവിദാസന്‍ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയാണ്.

സര്‍ക്കാരിന്റെ പേരില്‍ റീത്ത് സമര്‍പ്പിക്കുന്നതിനായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എത്താന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍.ഡി.ഒ. തന്നെ സര്‍ക്കാരിന്റെ പേരില്‍ റീത്ത് വെക്കുമെന്നാണ് വിവരം.

Also Read:
ചെര്‍ക്കളം അബ്ദുല്ലയുടെ വസതിയിലേക്ക് ജനപ്രവാഹം; ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
ചെര്‍ക്കളം അബ്ദുല്ല: വിടവാങ്ങിയത് ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Top-Headlines, Cherkalam Abdulla, Cherkalam Abdulla's burial with full honors of the state government
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?