അഭിമന്യുവിന്റെ കൊല: പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘം; എസ് ഡി പി ഐ സംസ്ഥാന നേതാക്കള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍, ആലപ്പുഴയിലും പരിശോധന; സംസ്ഥാന ജില്ലാ നേതാക്കളും നിരീക്ഷണത്തില്‍

കൊച്ചി: (www.kvartha.com 04.07.2018) ക്യാമ്പസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന കേസില്‍ നാല് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. ഇടുക്കിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫാറൂഖിനെയും കോളജില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഒളിവിലാണ്.

ബാക്കി പ്രതികള്‍ ആലപ്പുഴയില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് പരിശോധന തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി എസ് ഡി പി ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിവരികയാണ്.



ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ സ്ഥലത്തില്ലാത്ത ചിലരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ചിലരുടെ വീടുകളിലും പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന ലഭിച്ചത്.

ആലപ്പുഴയില്‍ 80 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ അടക്കം നാലു പേര്‍ അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോട്ടയത്തും കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടന്നിരുന്നു. 89 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോര്‍ പറയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ നിന്നുള്ളവരുടെ സഹായം ലഭിച്ചു. ക്യാമ്പസുകളില്‍ അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Murder, SDPI, Arrested, Politics, SFI, Youth, Alappuzha, Idukki, Kottayam, Abhimanyu murder case: 4 arrested include SDPI state leaders 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?