ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന് ഹര്‍ജി; സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി
ന്യൂഡല്‍ഹി: (www.kvartha.com 16.07.2018) ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ഭാരവാഹി വഹീം റസ്‌വിയാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകള്‍ പാക് മുസ്‌ലിം ലീഗിന്റേതാണെന്നും മുസ്ലീങ്ങളുമായി ബന്ധമില്ലാത്തതാണെന്നും കാണിച്ചായിരുന്നു ഹര്‍ജി.
ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അഷിം ഭുഷന്‍ എന്നിവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ അകാരണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പതാകയ്ക്ക് പങ്കുണ്ടെന്നും ഇസ്ലാമില്‍ പിന്തുടരുന്ന ഒരു രീതികളിലും ഈ നക്ഷത്രവും ചന്ദ്രക്കലയുമുള്ള പച്ച പതാകയ്ക്ക് സ്ഥാനമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Supreme Court of India, Green Flag, SC Seeks Centre's Reply On Ban Of Green Flags Resembling Pak National Flag

Powered by Info News For You

Comments
Post a Comment