പത്തനംതിട്ടക്കാരുടെ സ്വന്തം കുര്യന്‍ സാര്‍ രാജ്യസഭയില്‍ നിന്നു പടിയിറങ്ങി

പത്തനംതിട്ട : (www.kvartha.com 02.07.2018) പത്തനംതിട്ടയുടെ സ്വന്തം രാജ്യസഭ ഉപാധ്യക്ഷന്‍ പി .ജെ കുര്യന്‍ പടിയിറങ്ങി . 2012ല്‍ രാജ്യസഭയുടെ ഉപാധ്യക്ഷനായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട പി.ജെ. കുര്യന്‍ നിഷ്പക്ഷമായി സഭയെ നിയന്ത്രിച്ചു. ഹെഡ്മാസ്റ്റര്‍ കുട്ടികളെ നിയന്ത്രിക്കുന്നതുപോലെയാണ് രാജ്യത്തെ തലമുതിര്‍ന്ന നേതാക്കളെ പ്രൊഫ. പി.ജെ. കുര്യന്‍ നിയന്ത്രിച്ചത്. വിവേചനമില്ലാതെ അഴിമതി രഹിതനായിട്ടാണ് തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പി.ജെ. കുര്യന്‍ നിറവേറ്റിയിട്ടുള്ളത്.

ഭരണപക്ഷത്തിന് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പ്രൊഫ. പി.ജെ. കുര്യന്‍ കാട്ടിയ ആര്‍ജവം എടുത്തുപറയേണ്ടതാണ്. പല ബില്ലുകളും സഭയില്‍ വരുമ്പോള്‍ ഭരണ പ്രതിപക്ഷങ്ങള്‍ പോര്‍വിളിയുമായി എഴുന്നേല്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും യോജിക്കുന്ന തീരുമാനങ്ങളിലൂടെ സഭയെ നയിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ദിവസങ്ങളോളം സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും ഇരുപക്ഷത്തെയും നേതാക്കളെ ചേംബറില്‍ വിളിച്ചുവരുത്തി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാട്ടിയ മികവ് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

 EAM Sushma Swaraj recalls PJ Kurien's best days at office as he retires, Pathanamthitta, News, Politics, Congress, BJP, Prime Minister, Narendra Modi, Rajya Sabha, Retirement, Kerala

ജനാധിപത്യത്തിന് വെല്ലുവിളികള്‍ ഏറെ നേരിട്ട സമയത്താണ് പി.ജെ. കുര്യന്‍ തന്റെ നേതൃപാടവം രാജ്യത്തിന് വേണ്ടി വിനിയോഗിച്ചത്. പി.ജെ. കുര്യന്റെ രാജ്യസഭാ നിയന്ത്രണം എന്നും ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുകയും ചെയ്യും. രാജ്യം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന് അവര്‍ കൊണ്ടുവരുന്ന നിയമങ്ങളും ചട്ടങ്ങളും ലോകസഭയില്‍ പാസാക്കിയ ശേഷം രാജ്യസഭയില്‍ കൊണ്ടുവരുമ്പോള്‍ അംഗബലംകൊണ്ട് അവര്‍ കുറവാണെങ്കിലും സര്‍ക്കാരിനെ നിലനിര്‍ത്തേണ്ട ചുമതല രാജ്യസഭ ഉപാധ്യക്ഷന് ഉള്ളതുകൊണ്ട് രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രതിപക്ഷത്തെക്കൊണ്ട് ഭരണഘടനാപരമായ കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആ ഒരു കഴിവാണ് മറ്റുള്ളവരില്‍നിന്ന് പി.ജെ. കുര്യനെ വ്യത്യസ്തനാക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെയും ഇതിനുമുമ്പുള്ള ഉപരാഷ്ട്രപതിയും, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും, പി.ജെ. കുര്യന്റെ സഭ കൈര്യം ചെയ്യുന്ന കഴിവിനെ നിരവധി തവണ അഭിനന്ദിച്ചിട്ടുണ്ട്. ഭരണഘടനയെ കര്‍ശനമായി സംരക്ഷിച്ച് പരിപാലിച്ച് ഉപരിസഭയെ മുന്നോട്ട് കൊണ്ടുപോകുക പ്രയാസമാണ്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും കാറ്റില്‍ പറത്തി ഇന്ത്യയുടെ പരമോന്നത സഭയുടെ കാവലാളായി വന്ന പി.ജെ. കുര്യന്‍ താന്‍ ഇടപെട്ട മേഖലകള്‍ എല്ലാം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്.

സഭയിലെ എല്ലാ വെല്ലുവിളികളെയും സുസ്‌മേര വദനനായി നിയന്ത്രിക്കുന്നതില്‍ പി.ജെ. കുര്യന്‍ വിജയിച്ചു എന്നാണ് യാത്രയയപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്.
1980ല്‍ ആണ് പി.ജെ. കുര്യന്‍ ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യജയം. വര്‍ഷങ്ങളായി ഇടതുപക്ഷം കൈവശംവച്ച സീറ്റ് കുര്യനിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.

ആറ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ കേന്ദ്ര മന്ത്രിപദവും അദ്ദേഹം കൈകാര്യം ചെയ്തു. വ്യവസായം, പാരമ്പര്യേതര ഊര്‍ജവകുപ്പ് തുടങ്ങിയ വകുപ്പുകള്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വഹിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനായി റബ്ബറിന് രാജ്യത്തെ കൂടിയ വില ലഭിക്കുന്നതിന് പ്രയത്‌നിച്ചു.

സംസ്ഥാനത്ത് എല്‍.ഡി.എഫും, യു.ഡി.എഫും മാറിമാറി ഭരിക്കുമ്പോഴും കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍നിന്ന് വാദിച്ചത് പി.ജെ. കുര്യന്‍ ആയിരുന്നു. ലോകസഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്, ഐഐടി ചെയര്‍മാന്‍, ഐഎപിപിഡി ചെയര്‍മാന്‍ തുടങ്ങി നിരവധി ഭരണഘടന സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഐഐടി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ലോകത്തെ മികച്ച ശാസ്ത്രജ്ഞനുള്ള അവാര്‍ഡ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് പി.ജെ. കുര്യന്‍ നല്‍കി. രാഷ്ട്രപതി ആകുന്നതിന് മുമ്പാണ് അവാര്‍ഡ് നല്‍കിയതെങ്കിലും കുര്യന്റെ ജീവിതത്തിലെ ഒരു അഭിമാന നിമിഷമായിരുന്നു അത്. പ്രസ് കൗണ്‍സില്‍ മെമ്പര്‍, ഹൈക്കോടതി സെലക്ട് കമ്മിറ്റി ചെയര്‍മാന്‍, വിവിധ രാജ്യങ്ങളിലെ ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ സംഘങ്ങളെ നയിക്കുക തുടങ്ങിയ നിരവധി മേഖലകളില്‍ പി.ജെ. കുര്യന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മൂന്ന് തവണ വത്തിക്കാനില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച ലീഡറും കുര്യന്‍ ആയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാന്‍, ചൈന, യു.എസ്, ഗ്രീസ്, മലേഷ്യ, ടര്‍ക്കി, എത്യോപിയ, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പി.ജെ. കുര്യന്‍ നയിച്ചത് അദ്ദേഹത്തിന്റെ നേതൃ പാഠവത്തിന്റെ തെളിവാണ്. അധ്യാപികയായിരുന്ന സൂസന്‍ ആണ് ഭാര്യ. ഷൈനി, ബിന്ദു എന്നിവര്‍ മക്കളാണ്.

ഉപാധ്യക്ഷന്റെ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നത് പത്തനംതിട്ടകാരുടെ സ്വന്തം കുര്യന്‍ സാര്‍ ആണ് .അഭിമാനം ഉയര്‍ത്തിപ്പിടിച്ചിട്ടും, അഭിനന്ദനം നേടിയുമാണ് ആ പടിയിറക്കം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജ്യത്ത് ഉണ്ടായിരുന്ന ഏക ക്യാബിനറ്റ് പദവി ഒഴിയുന്ന പി.ജെ. കുര്യന്‍ താന്‍ വഹിച്ച പദവികള്‍ സത്യസന്ധമായും, നീതിപൂര്‍വമായും പ്രവര്‍ത്തിച്ചു എന്ന നിറമനസോടെയാണ് രാജ്യത്തെ ഉപരിസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി ഒഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: EAM Sushma Swaraj recalls PJ Kurien's best days at office as he retires, Pathanamthitta, News, Politics, Congress, BJP, Prime Minister, Narendra Modi, Rajya Sabha, Retirement, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?